കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിനെതിരെ പടയൊരുക്കം!! കാരണം? പാര വയ്പ്പ്!!

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കൊല്ലം എ ഗ്രൂപ്പിൽ പടയൊരുക്കം. സംസ്ഥാന നേതാക്കളെ കുറിച്ച് ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് ആണെന്ന സംശയത്തിന് പിന്നാലെയാണ് എംപിക്കെതിരെ പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്.

ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും കൊടിക്കുന്നിലിനെ അറിയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് കൊല്ലത്തെ എ ഗ്രൂപ്പ്. കൊടിക്കുന്നിലിനെതിരെ എ ഗ്രൂപ്പ് യോഗത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. റിപ്പോർട്ടർ ചാനലാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

സുധീരനുമായി അടുപ്പം

സുധീരനുമായി അടുപ്പം

എ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കൊടിക്കുന്നിൽ സുരേഷ് വിഎം സുധീരൻ കെപിസിസി പ്രസിഡന്റായി എത്തിയതിനു ശേഷം ഗ്രൂപ്പിനോട് അത‍കലം പാലിച്ചിരുന്നതായി ആരോപണം ഉണ്ട്. ദീർഘകാലമായി ഗ്രൂപ്പ് യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല.

തീരുമാനം അറിയിക്കേണ്ടതില്ല

തീരുമാനം അറിയിക്കേണ്ടതില്ല

ഗ്രൂപ്പിനോട് അകലം പാലിക്കുന്ന കൊടിക്കുന്നിലിനെ ഗ്രൂപ്പ് യോഗങ്ങളിലെ തീരുമാനം അറിയിക്കേണ്ടതില്ലെന്ന നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

 പിളർത്താൻ ശ്രമം

പിളർത്താൻ ശ്രമം

എ ഗ്രൂപ്പിനെ പിളർത്താൻ കൊടിക്കുന്നിൽ ശ്രമിക്കുന്നുവെന്നാണ് കൊടിക്കുന്നിലിനെതിരായ പുതിയ ആരോപണം. കഴിഞ്ഞ ദിവസം ചേർന്ന ഗ്രൂപ്പ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

 ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുന്നു

ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുന്നു

സംസ്ഥാന നേതാക്കളുടെ തീരുമാനങ്ങളെ കുറിച്ച് ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുന്നത് കൊടിക്കുന്നിലാണെന്നും ആരോപണമുണ്ട്. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളുടെ തീരുമാനങ്ങളെ കൊടിക്കുന്നിൽ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം.

മാറ്റി നിർത്തണം

മാറ്റി നിർത്തണം

ഗ്രൂപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും കൊടിക്കുന്നിലിനെ മാറ്റി നിർത്താനാണ് ഗ്രൂപ്പ് യോഗത്തിലെ തീരുമാനം. കെപിസിസിസി വൈസ് പ്രസിഡന്റ് ഭാരതി പുരം ശശി, സെക്രട്ടറി ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

തെളിവ് സഹിതം ധരിപ്പിക്കും

തെളിവ് സഹിതം ധരിപ്പിക്കും


കൊടിക്കുന്നിലിനെതിരായി ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ ധരിപ്പിക്കാനാണ് യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. തെളിവുകൾ സഹിതം തന്നെ ധരിപ്പിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

English summary
kollam a group against kodikkunnil suresh mp.
Please Wait while comments are loading...