എംഎൽഎ സബ് കളക്ടറെ താലി ചാർത്തി!കെഎസ് ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി, ലളിതമായ ചടങ്ങുകൾ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: എംഎൽഎയ്ക്കും സബ് കളക്ടർക്കും പ്രണയസാക്ഷാത്ക്കാരം. അരുവിക്കര എംഎൽഎ കെഎസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരും വിവാഹിതരായി. കന്യാകുമാരിക്ക് സമീപം തക്കല ശ്രീ കുമാരകോവിൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയല്ലെന്ന് ഡിജിപി!പലർക്കും പലതുമറിയില്ല! അന്വേഷണം ഇനി എങ്ങോട്ട്?

നടിയെ ആക്രമിച്ച കേസ്;സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ ഇടപാടുകൾ പരിശോധിക്കും

രാവിലെ 9.30നും 10.15നും ഇടയിലുള്ള മുഹൂർത്തത്തിൽ കെഎസ് ശബരീനാഥൻ ദിവ്യ എസ് അയ്യരെ താലി ചാർത്തി. അന്തരിച്ച മുൻ നിയമസഭ സ്പീക്കർ ജി കാർത്തികേയന്റെയും എംടി സുലേഖയുടെയും മകനാണ് കെഎസ് ശബരീനാഥൻ. തിരുവനന്തപുരം പാൽക്കുളങ്ങര ശ്രീചക്രയിൽ പിഎസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ എസ് അയ്യർ.

sabarinathdivyasiyer

കുമാരകോവിലിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീഷൻ എംഎൽഎ, കെസി ജോസഫ് എംഎൽഎ, ആന്റോ ആന്റണി എംപി, എസ് രാജേന്ദ്രൻ, ടിപി ശ്രീനിവാസൻ, ബിജു പ്രഭാകർ ഐഎഎസ് തുടങ്ങിയവരും പങ്കെടുത്തു.

ഉച്ചയോടെ തക്കലയിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങും. ശേഷം വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാരം നടക്കും. അരുവിക്കര നിയോജക മണ്ഡലത്തിലെ വിവാഹ സൽക്കാരം ജൂലായ് 2 ഞായറാഴ്ച വൈകീട്ട് നാലു മുതൽ ആര്യനാട് ഓഡിറ്റോറിയത്തിലും നടക്കും.

English summary
ks sabarinathan and divya s iyyer got married.
Please Wait while comments are loading...