അസമയത്തും അസ്ഥാനത്തുമുള്ള അധ്യാപക സ്ഥലം ഒഴിവാക്കണം: കെഎസ് കെടിയു

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: അസമയങ്ങളിലും അസ്ഥാനത്തുമാണ് അധ്യാപക സ്ഥലം മാറ്റം ഒഴിവാക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) ജില്ലാ നേതൃക്യാംപ് ആവശ്യപ്പെട്ടു. വയനാട്ടിലെ അധ്യാപകരുടെ സ്ഥലം മാറ്റം, സ്ഥാനകയറ്റം എന്നിവ പരാതിരഹിതമാക്കാന്‍ വിദ്യാഭ്യാസ അധികാരികള്‍ നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ മാര്‍ച്ച് വരെ അധ്യാപകരുടെ തസ്തിക നികത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. ഒഴിവ് നികത്തണമെന്നും അധ്യാപക നിയമനം കാര്യക്ഷമമാക്കണമെന്നും പി.ടി.എ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഗൗരവത്തിലെടുത്തില്ല.

പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അടച്ചതോടെ സ്ഥലം മാറ്റമായി, സ്ഥാനകയറ്റമായി. സര്‍വ്വീസിലുള്ളവര്‍ക്ക് പൊതുസ്ഥലമാറ്റത്തിനായി അപേക്ഷിക്കുകയും നടപടി കാത്തിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റായ നടപടിയും കീഴ്‌വഴക്ക ലംഘനവും ഉണ്ടാവുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തുടര്‍പഠനം കഴിയാതെ വന്ന ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷക്കായി പ്രത്യേക പരിശീലനവും പഠന ക്യാമ്പും നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇതാദ്യമാണ് ജില്ലാഭരണകൂടം ഇത്തരത്തിലുള്ള ക്യാമ്പിനായി നിര്‍ദ്ദേശം നല്‍കുന്നത്.

ksk

ജില്ലാ നേതൃ ക്യാമ്പ് വയനാട് മുസ്ലിം ഓര്‍ഫനേജ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പിണങ്ങോട് ഹെഡ്മാസ്റ്റര്‍ പുനത്തില്‍ മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.പി.മുഹമ്മദ് മുഖ്യപ്ര'ാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി.ഷൗക്കുമാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.സിദ്ദീഖ്, ഇ.ടി.റിഷാദ് വിഷയാവതരണം നടത്തി. കെ.എം.മുഹമ്മദ് റാഫി, സി.കെ.ജാഫര്‍, എം.അബൂബക്കര്‍, കെ.നസീര്‍, സി.നാസര്‍, എം.എം.ഹഫീസുറഹ്മാന്‍, പി.എം.മുനീര്‍, പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നിസാര്‍ കമ്പ സ്വാഗതം പറഞ്ഞു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Wayanad teachers transfer and promotion;KSKTU

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X