കെഎസ്ആര്‍ടിസിക്കാരുടെ ഒരു തലേലെഴുത്തേ!!ശമ്പളവും ഇല്ല, ഇപ്പോഴിത അടുത്ത പണി!!

  • Posted By:
Subscribe to Oneindia Malayalam
തിരുവനന്തപുരം: ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ വലയ്ക്കുന്നത് പുത്തരിയല്ല. എന്നാല്‍ ഇപ്പോഴിതാ ഇന്‍ഷുറന്‍സില്‍ പണികിട്ടിയിരിക്കുകയാണ്. പ്രീമിയം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ കാരണം 20,000 ജീവനക്കാരുടെ ഇന്‍ഷുറന്‍സ് റദ്ദാക്കാന്‍ എല്‍ഐസി ഒരുങ്ങുന്നു.

ശമ്പളത്തില്‍ നിന്ന് ഇന്‍ഷുറന്‍സ് പ്രീമിയം ഈടാക്കി പോളിസി അടയ്ക്കാന്‍ കെഎസ്ആഐര്‍ടിസിയെ ഏല്‍പ്പിച്ച ജീവനക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. പോളിസി റദ്ദാക്കുമെന്ന ഭീഷണി എല്‍ഐസിയില്‍ നിന്ന് പല ജീവനക്കാര്‍ക്കും ഇതിനോടകം ലഭിച്ചിരിക്കുകയാണ്.

 നല്‍കാനുള്ളത് കോടികള്‍

നല്‍കാനുള്ളത് കോടികള്‍

കോര്‍പ്പറേഷനാണ് ജീവനക്കാര്‍ക്ക് പണി നല്‍കിയിരിക്കുന്നത്. ശമ്പളത്തില്‍ നിന്ന് കോര്‍പ്പറേഷന്‍ തുക ഈടാക്കിയിരുന്നെങ്കിലും പണം എല്‍ഐസിക്ക് കൈമാറിയിരുന്നില്ല. എട്ടുമാസത്തെ തുകയായി ഒമ്പതു കോടിയാണ് നല്‍കാനുള്ളത്. ഒരുമാസം 1.10 കോടിയാണ് നല്‍കാനുള്ളത്. ഇതോടെ പോളിസി റദ്ദാക്കുമെന്ന് ഭീഷണിയുമായി എല്‍ഐസിയുമെത്തി.

 തല്‍കാലം രക്ഷപ്പെടാന്‍ ശ്രമം

തല്‍കാലം രക്ഷപ്പെടാന്‍ ശ്രമം

മൂന്നു മാസത്തെ പണം അടച്ച് തല്‍ക്കാലം തടിയൂരാനാണ് മാനേജ്‌മെന്റിന്റെ ശ്രമം. പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി പാലക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നെടുക്കുന്ന 100 കോടി രൂപ വായ്പയില്‍ നിന്ന് മൂന്നു മാസത്തെ എല്‍ഐസി കുടിശിക തീര്‍ക്കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. പണം അടയ്ക്കുന്നതിന് 15 ദിവസത്തെ സാവകാശം എല്‍ഐസി നല്‍കിയിട്ടുണ്ട്.

ജപ്തി ഭീഷണി

ജപ്തി ഭീഷണി

മാത്രമല്ല ധനകാര്യ സ്ഥാനപങ്ങളില്‍ നിന്ന് പണം വായ്പയെടുത്ത ജീവനക്കാര്‍ക്കും കെഎസ്ആര്‍ടിസി പണ്ി നല്‍കിയിട്ടുണ്ട്. വായ്പ തിരിച്ചടവിന് കെഎസ്ആര്‍ടിസിയെ ചുമതലപ്പെടുത്തിയവരാണ് ദുരിതത്തിലായിരിക്കുന്നത്. 18 മാസത്തെ വായ്പ തിരിച്ചടവാണ് മുടങ്ങിയത്. ഈ ഇനത്തില്‍ മാസം ഒരു കോടി നല്‍കേണ്ടതായി വരും. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കിയെങ്കിലും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടില്ല്. പലര്‍ക്കും ജപ്തി നോട്ടീസും പിഴ നോട്ടീസും ലഭിച്ചിരിക്കുകയാണ്.

 20 കോടി അടച്ചിട്ടില്ല

20 കോടി അടച്ചിട്ടില്ല

കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയും അവതാളത്തിലായിരിക്കുകയാണ്. ഏപ്രിലില്‍ തുടങ്ങിയ പദ്ധതിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കു പ്രകാരം 8514 ജീവനക്കാരുണ്ട്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂട്ടിക്കിട്ടുന്ന തുകയുടെ പത്ത് ശതമാനം ജീവനക്കാരില്‍ നിന്ന് എല്ലാ മാസവും ഈടാക്കുന്നുണ്ടായിരുന്നു. 20 കോടി രൂപ ഇത്തരത്തില്‍ ഈടാക്കിയിരുന്നു. എന്നാല്‍ ഇത് പെന്‍ഷന്‍ ഫണ്ടില്‍ അടച്ചിരുന്നില്ല.

 തീരുമാനമായിട്ടില്ല

തീരുമാനമായിട്ടില്ല

പിഎഫ് തുകയ്ക്ക് വേണ്ടി അപേക്ഷിക്കുന്നവര്‍ക്കും തുക ലഭിക്കാറില്ല. 2016 ജൂലൈ മാസത്തിനു ശേഷം നല്‍കിയ അപേക്ഷകളില്‍ തീരുമാനമായിട്ടില്ല. ആര്‍ടിസി നിയമ പ്രകാരം പിഎഫ് തുക പ്രത്യേകം സൂക്ഷിക്കേണ്ടതില്ല എന്നാണ്. അതിനാല്‍ ഇത് മറ്റ് കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്. വിരമിച്ച ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും മാര്‍ച്ചിനു ശേഷം നല്‍കിയിട്ടില്ല.

English summary
ksrtc new issue , employees insurance pending.
Please Wait while comments are loading...