ബിജെപിയില്‍ കുമ്മനം പിടിമുറുക്കുന്നു... സുരേന്ദ്രന്‍ ഔട്ട്, വന്‍ അഴിച്ചുപണി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനതലത്തില്‍ അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ വിഭാഗം പിടിമുറുക്കുന്നു. ജില്ലാ കമ്മിറ്റികളുടെയും വിവിധ മോര്‍ച്ചകളുടെയും ചുമതലകള്‍ പുതുക്കി നിശ്ചയിച്ചു കഴിഞ്ഞു.

കാര്യവട്ടത്ത് കളി കാര്യമാവും... കോലിക്കൂട്ടവും കിവികളുമെത്തി, ക്രിക്കറ്റ് ലഹരിയില്‍ തലസ്ഥാനം

അമ്മയെ ലൈംഗികച്ചുവയോടെ സ്പര്‍ശിച്ച് അഞ്ച് വയസ്സുകാരന്‍... കാരണക്കാരന്‍ അച്ഛന്‍!! അമ്മയുടെ പരാതി

ഇതില്‍ കുമ്മനത്തെ അനുകൂലിക്കുന്നവര്‍ക്കനാണ് മേല്‍ക്കൈ എന്നതാണ് ശ്രദ്ധേയം. കുമ്മനം തന്നെയാണ് ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാന സമിതി യോഗത്തില്‍ പുതിയ പട്ടിക അവതരിപ്പിച്ചത്.

കേന്ദ്രം സംസ്ഥാനനേതൃത്വത്തിനൊപ്പം തന്നെ

കേന്ദ്രം സംസ്ഥാനനേതൃത്വത്തിനൊപ്പം തന്നെ

വേങ്ങര ഉപ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയും ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം പാര്‍ട്ടിക്കു തിരിച്ചടിയായെങ്കിലും സംസ്ഥാന നേതൃത്വത്തിനൊപ്പം തന്നെയാണ് കേന്ദ്ര നേതൃത്വം എന്നാണ് പുതിയ അഴിച്ചുപണി ചൂണ്ടിക്കാട്ടുന്നത്.

 കെ സുരേന്ദ്രനെ മാറ്റി

കെ സുരേന്ദ്രനെ മാറ്റി

യുവ മോര്‍ച്ചയുടെ ചുമതലയില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രനെ മാറ്റിയതാണ് പ്രധാന അഴിച്ചുപണി. പകരക്കാരനായി എംടി രമേശിനെ നിയമിച്ചിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനമടക്കം ദക്ഷിണ മേഖലയുടെ ചുമതല നേരത്തേയുണ്ടായിരുന്ന സുരേന്ദ്രനെ വടക്കന്‍ മേഖലയിലേക്ക് മാറ്റുകയും ചെയ്തു.

കുമ്മനത്തിന്റെ വിശ്വസ്തന്‍

കുമ്മനത്തിന്റെ വിശ്വസ്തന്‍

കുമ്മനത്തിന്റെ ഏറ്റവും വിശ്വസ്തനായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് രമേശ്. യുവ മോര്‍ച്ചയുടെ ചുമതല മാത്രമല്ല രമേശിനു നല്‍കിയിരിക്കുന്നത്. മധ്യമേഖല, ഒബിസി മോര്‍ച്ച എന്നിവയുടെ ചുമതലയും ഇനി രമേശ് വഹിക്കും. നിലവില്‍ ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്തിന്റെ ചുമതലയും രമേശിനു തന്നെയാണ്.

മെഡിക്കല്‍ കോഴ ആരോപണം

മെഡിക്കല്‍ കോഴ ആരോപണം

ബിജെപിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ മെഡിക്കല്‍ കോഴ ആരോപണവും ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തലുമെല്ലാം രമേശിനെ ലക്ഷ്യമിട്ടാണെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നത് എന്നതിന്റെ സൂചന കൂടിയാണ് പുതിയ ചുമതലകള്‍ അദ്ദേഹത്തിനു നല്‍കിയത്.

പുതിയ ക്ഷണിതാക്കള്‍

പുതിയ ക്ഷണിതാക്കള്‍

ഹരി എസ് കര്‍ത്ത, ആര്‍ സന്ദീപ്, മോഹനചന്ദ്രന്‍ നായര്‍, ആനന്ദ് എസ് നായര്‍ എന്നിവരെ സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാക്കളായി നിയോഗിച്ചു. ഈ നാലു പേരില്‍ മൂന്നാളുകളും കുമ്മനത്തിനെ പിന്തുണയ്ക്കുന്നവരാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kummanam becomes stronger in BJP.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്