കാലം മാറിയിട്ടും മാറാതെ കുറ്റ്യാടി കെഎസ്ഇബി സെക്ഷന്‍ ഓഫിസ്

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: ഇലക്ട്രിക്കല്‍ വയര്‍മേന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ (സിഐടിയു) നാദാപുരം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കെഎസ്ഇബി ലിമിറ്റഡ് കമ്പനിയാവുകയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ഉപഭോക്താക്കള്‍ക്ക് അതിവേഗം സേവനം നല്‍കുകയും ചെയ്യുമ്പോള്‍ കുറ്റ്യാടി സെക്ഷന്‍ മാത്രം നടപടികള്‍ സങ്കീര്‍ണമാക്കുകയാണെന്ന് അസോസിയേഷന്‍ ആരോപിച്ചു.

പിണറായി എന്താ ഒന്നും മിണ്ടാത്തത്, കാശ് വാങ്ങിയത് കൊണ്ടോ? പിണറായി ഡാ, ധാർമ്മികത ഡാ, പോസ്റ്റുകളും ഇല്ല

കണക്ഷനുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് എടുക്കാനും എഎഫ്, സിഡി, ഒവൈഇസി എന്നിവ അടക്കാനും കുറ്റ്യാടി സെക്ഷനു കീഴില്‍ വലിയ കാലതാമസം നേരിടുന്നു. ഇത്തരം സമീപനങ്ങളെ ജനാധിപത്യ രീതിയില്‍ ചോദ്യം ചെയ്ത അസോസിയേഷന്‍ ഏരിയാ കമ്മിറ്റി അംഗത്തിന്റെ കംപ്ലീഷന്‍ റിപ്പോര്‍ട്ട് തിരസ്‌കരിക്കുകയും ലൈസലന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതാണെന്ന് അറിയിക്കുകയും ചെയ്തു.

kseb

ഇലക്ട്രിക്കല്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിനാണ്. എന്നിരിക്കെ വയറിങ് ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുന്ന കെഎസ്ഇബി കുറ്റ്യാടി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കെതിരെ നടപടി വേണമെന്ന് അസോസിയേഷന്‍ ആവശ്ടപ്പെട്ടു.

ഉപരോധത്തെ തുടര്‍ന്ന് ഉച്ചവരെ ഓഫിസില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ജില്ലാ സെക്രട്ടറി സെക്രട്ടറി സുധീര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സി.കെ ഷാജു അധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി പി.ടി വിജയന്‍, ടി. സുനില്‍ കുമാര്‍, സുകുമാരന്‍, രമേശ് കപ്പള്ളി, കെ.പി അഷറഫ്, ബിജു കരിങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.

English summary
kuttiadi kseb section office working complication is increasing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്