• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കുനിഞ്ഞുനിന്നാല്‍ എന്തും ആകാമോ... ഫേസ്ബുക്കിലെ ഞരമ്പുരോഗികള്‍ക്ക് ഡോക്ടര്‍ ആതിരയുടെ ചുട്ട മറുപടി!

  • By Kishor

നൈറ്റ് ഡ്യൂട്ടിക്കിടെ തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച് വനിതാ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ പൊങ്കാല. കേട്ടാല്‍ അറക്കുന്ന അസഭ്യങ്ങള്‍ പറഞ്ഞാണ് ഡോക്ടര്‍ ആതിര ദര്‍ശനെ ഫേസ്ബുക്കിലും മറ്റും ആളുകള്‍ ആക്ഷേപിക്കുന്നത്. ഇന്റേണ്‍ഷിപ്പിന്റെ സമയത്ത് നൈറ്റ് ഡ്യൂട്ടി ചെയ്തപ്പോള്‍ തനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നെഴുതിയ ആതിര പക്ഷേ ഈ തെറിവിളി കേട്ടാലൊന്നും പേടിച്ച് നിൽക്കില്ല...

ആ അനുഭവം ഇതായിരുന്നു

ആ അനുഭവം ഇതായിരുന്നു

കുടല്ലൂര്‍ സി എച്ച് സിയില്‍ പോസ്റ്റിങ് ഉണ്ടായ ദിവസം ലിംഗത്തില്‍ കുരു ഉണ്ടെന്ന് പറഞ്ഞ് മധ്യവയസ്‌കനായ രോഗി എത്തിയ അനുഭവമാണ് ആതിര ഫേസ്ബുക്കില്‍ തുറന്നെഴുതിയത്. മരുന്നെഴുതുന്നതിന് മുമ്പ് പരിശോധിച്ചപ്പോള്‍ ലിംഗത്തില്‍ കുരു പോയിട്ട് ഒരു ചുക്കും കണ്ടില്ല - ആതിര പറയുന്നു. ഇതോടെ ഫേസ്ബുക്കിലെ സദാചാരക്കാര്‍ക്ക് കുരുപൊട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ. തുടങ്ങി ആതിരയ്‌ക്കെതിരായ ആക്രമണങ്ങള്‍. കാണാം ആ കമന്റുകള്‍.

പ്രശസ്തിക്കു വേണ്ടി ഉണ്ടാക്കിയ കോലാഹലം

പ്രശസ്തിക്കു വേണ്ടി ഉണ്ടാക്കിയ കോലാഹലം

സ്വയംഭോഗത്തെ കുറിച്ചുള്ള ശരിയും തെറ്റുമായ ധാരണകളെ കുറിച്ച് ലേഡീ ഡോക്ടര്‍മാര്‍ വിശധീകരിക്കുന്ന ഒട്ടനവധി യു ടൂബ് വീഡിയോകള്‍ ഉണ്ട്.. തമിഴിലെ ഡോക്ടറോട് ചോദിക്കുക എന്ന ഒരു പരിപാടിയിലെ ആങ്കര്‍ വളരെ വ്യക്തമായി ആണ് ഈ വിഷയങ്ങള്‍ പ്രേഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.. എന്നാല്‍ ഇവിടെ തികച്ചും പേര്‍സണല്‍ ആയി ഇന്‍ബോക്‌സില്‍ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള ഒരാള്‍ ചോദിച്ച അതും മിക്കവാറും ചാറ്റ് ചെയ്യുന്ന ഒരാള്‍ ചോദിച്ച ഒരു ചോദ്യത്തിന്റെ പേരില്‍ രണ്ടു കൊല്ലക്കാലം കഴിഞ്ഞു പ്രശസ്തിക്കു വേണ്ടി താങ്കള്‍ ഉണ്ടാക്കിയ കോലാഹലം നല്ലത്. - ഡോക്ടര്‍ ആതിരയ്ക്കുള്ള ഒരു കമന്റ് ഇങ്ങനെ.

നിന്നു കൊടുത്തിട്ടായിരിക്കും

നിന്നു കൊടുത്തിട്ടായിരിക്കും

എന്റെ പെങ്ങളെ എതെങ്കിലും തെണ്ടികള്‍ നിങ്ങള്‍ കുനിഞ്ഞു നിന്നപ്പോള്‍ ഫോട്ടോ എടുത്തെങ്കില്‍ അത് നിങ്ങള്‍ നിന്നു കൊടുത്തിട്ട്, അല്ലെങ്കില്‍ അത് നിങ്ങടെ കഴിവുകേട് അതിന് മൊത്തം ആണുങ്ങളെ ആ കാറ്റഗറിയില്‍ പെടുത്തരുത് - ഡോക്ടര്‍ ആതിരയോടുള്ള ഒരാളുടെ അഭ്യര്‍ഥന ഇങ്ങനെ. ശരി എങ്കില്‍ ചികിത്സയൊക്കെ കുനിയാതെ ചെയ്‌തോളാം എന്ന് ഡോക്ടറുടെ വക മറുപടി.

സ്‌ക്രീന്‍ഷോട്ട് പരമ്പരകള്‍

സ്‌ക്രീന്‍ഷോട്ട് പരമ്പരകള്‍

എനിക്ക് ഉണ്ടായ ഒരു ദുരനുഭവം അത് പൊതുവഴിയിലോ സിനിമാശാലയിലോ അല്ല.. എന്റെ ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ ദുരനുഭവം പങ്കു വെച്ചപ്പോ അതിനുവരുന്ന പ്രതികരണങ്ങള്‍ കണ്ടു ചിരി നിര്‍ത്താന്‍ പറ്റുന്നില്ല... ഇത്രയധികം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആണ് മലയാളികള്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു... കഷ്ട്ടം സഹോദരന്മാരെ.. - തികച്ചും അശ്ലീലമായ കമന്റുകള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് ആതിര തന്നെ പറയുന്നത് ഇങ്ങനെ.

ആതിരയ്ക്ക് സപ്പോര്‍ട്ട്

ആതിരയ്ക്ക് സപ്പോര്‍ട്ട്

പുരുഷന്റെ ലിംഗത്തേയും അവന്റെ കാമവെറിയേയും പറ്റി ചെറുപ്പക്കാരിയായ പെണ്ണൊരുത്തി എഴുതിയത് ഒരു കാര്യം തെളിയിച്ചു. അച്ഛനെന്നും മകനെന്നും സഹോദരനെന്നും ഭര്‍ത്താവെന്നും കൂട്ടുകാരനെന്നും അഭിനയിക്കുമ്പോഴും ഉള്ള് എത്ര അറപ്പുളവാക്കുന്നതാണെന്ന്. അവളുടെ തൊലി നിറത്തെപ്പോലും നികൃഷ്ടമായി കാണുന്നവന്‍ നാളെ സ്വന്തം കുഞ്ഞിനോ ഭാര്യയ്‌ക്കോ ഒരു വൈകൃതം വന്നാല്‍ എങ്ങനെ നോക്കിക്കാണുമോ എന്തോ? - ഡോക്ടര്‍ക്ക് സപ്പോര്‍ട്ടുമായി ഒരുപാട് പേര്‍ എത്തുന്നു.

ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത്

ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത്

ട്രെയിനിന്റെ കക്കൂസിലും പൊതു കക്കൂസിലും എഴുതിയിരുന്നവര്‍ ഇപ്പോള്‍ ഫേസ് ബുക്കില്‍ കമന്റ് ഇടുന്നു. കൂമ്പിനു രണ്ടു കിട്ടിയാല്‍ തീരും ഈ ഞരമ്പു രോഗം. ഇത് ഒരു തരം രോഗം അല്ലേ ഇതിന് ഉള്ള മരുന്ന് നല്ല കാന്താരിമുളക് ആണ് ഒരു വട്ടം തേച്ച് കൊടുത്താല്‍ പിന്നെ ഇവന്‍മാര്‍ എങ്ങും പോകില്ല. ഈ കഴുത കരയുന്നത് അതിന് വിശന്നിട്ടല്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിവുള്ളതല്ലേ.. കരഞ്ഞോട്ടേ അതിന് നമുക്കൊന്നും ചെയ്യാനാകില്ലല്ലോ

ഇത് നാണക്കേടാണ് ഡോക്ടര്‍

ഇത് നാണക്കേടാണ് ഡോക്ടര്‍

താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, സമൂഹത്തില്‍ ഇത്തരം മാനസിക രോഗികള്‍ ധാരാളം ഉണ്ട്. പുറമെ ചിരിക്കുകയും, സമുഹത്തില്‍ നല്ലവരെന്ന് നടിക്കുകയും ചെയ്യുന്ന ഇത്തരം മാനസിക രോഗികളുണ്ട്. ഇവര്‍ക്കൊക്കെ നല്ല ചികില്‍സയോ, ബോധവല്‍ക്കരണമോ ആണ് ആവശ്യം, ഇത്തരക്കാരുടെ പേരില്‍ ആളാവാതിരിക്കാന്‍ ശ്രമിക്കുക. - ഡോക്ടറോടുള്ള മറ്റൊരു അഭിപ്രായം.

പേടിച്ചോടാനില്ല, മറുപടി പറയും

പേടിച്ചോടാനില്ല, മറുപടി പറയും

ഫേസ്ബുക്കില്‍ അശ്ലീല കമന്റുകള്‍ ഇട്ട് തന്നെ നിശബ്ദയാക്കാന്‍ പറ്റില്ല എന്നാണ് ഡോക്ടര്‍ ആതിര പറയുന്നത്. വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പ് വാര്‍ത്തയായി വന്നത് ആതിര തന്റെ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ചുള്ള കമന്റുകളും ഇവിടെ ചര്‍ച്ചയാകുന്നുണ്ട്. ഒരുപറ്റം ആളുകള്‍ കുറ്റപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്യുന്നുണ്ടെങ്കിലും ആതിരയ്ക്ക് പിന്തുണയുമായി ഒരുപാട് പേര്‍ എത്തുന്നുണ്ട്.

English summary
See the social media response to lady doctor's facebook write up on night duty experiences.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more