വഞ്ചിയൂർ കോടതി വളപ്പിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ അക്രമിച്ചു
തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അക്രമം. സിറാജ് ഫോട്ടോഗ്രാഫർ ടി ശിവജികുമാറിന് സംഭവത്തിൽ മർദ്ദനമേറ്റു. തിരിച്ചറിയൽ കാർഡും പ്രസ് അക്രഡിറ്റേഷൻ ഐഡി കാർഡും മൊബൈൽ ഫോണും അഭിഭാഷകർ പിടിച്ചുവാങ്ങി. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വഫയും ശ്രീറാമും കോടതിയിൽ ഹാജരാകാനെത്തിയത്.
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. സിറാജ് പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയിൽ ഹാജരായി തിരികെ മടങ്ങുമ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം.

കോടതി വളപ്പിന് പുറത്തു നിന്ന് വഫയുടെയും ശ്രീറാമിൻ്റെയും ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ അക്രമമുണ്ടായത്. സിറാജ് പത്രത്തിൻ്റെ സീനിയർ ഫോട്ടോഗ്രാഫറും പത്രപ്രവർത്തക യൂണിയൻ ജില്ലാ ഭാരവാഹിയുമായ ടി ശിവജികുമാറിൻ്റെ തിരിച്ചറിയൽ കാർഡും സർക്കാർ പ്രസ് അക്രഡറ്റിഷേൻ കാർഡും മൊബൈൽ ഫോണും ഒരുസംഘം അഭിഭാഷകർ പിടിച്ചു വാങ്ങുകയായിരുന്നു.

തുടർന്ന്, സ്ഥലത്തെത്തിയ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമമുണ്ടായി.കൂടുതൽ പൊലീസുകാർ ഇടപെട്ടാണ് ഇത് തടഞ്ഞത്.പിന്നീട്, അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും വഞ്ചിയൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചും നിരവധി തവണ അഭിഭാഷകർ മാധ്യമപ്രവർത്തകരുമായി കയർത്തു.
അസിസ്റ്റൻറ് കമ്മീഷണർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പത്രപ്രവർത്തക യൂണിയൻ ജില്ലാ ഭാരവാഹികളുമടക്കം നിരവധി പേർ സംഭവമറിഞ്ഞ് വഞ്ചിയൂർ സ്റ്റേഷനിലേക്കെത്തിയതോടെ തർക്കം വലിയ ചർച്ചയായി.

എന്നാൽ, മൊബൈൽ ഫോണിൽ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ പുറത്തു നിന്നെത്തിയ പൊലീസുകാരനാണ് ആദ്യം ഇടപെട്ടതെന്ന് മർദ്ദനത്തിനിരയായ ഫോട്ടോഗ്രാഫർ പറഞ്ഞു. പിന്നീട് കൂടുതൽ അഭിഭാഷകരുൾപ്പെടുന്ന സംഘമെത്തി മർദ്ദിക്കുകയാണുണ്ടായത്. തന്നെക്കൊണ്ട് എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ചു.മൊബൈൽ ഫോണും പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി - ടി ശിവജികുമാർ ''വൺ ഇന്ത്യ മലയാള''ത്തോട് പറഞ്ഞു.

അതേ സമയം, പൊലീസ് അഭിഭാഷകർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ ആരോപിച്ചു. പ്രത്യേകിച്ച് വഞ്ചിയൂർ കോടതിയുമായി ചേർന്നുനിൽക്കുന്ന സ്റ്റേഷൻ പരിധി ആയതിനാൽ ഉദ്യോഗസ്ഥരിൽ ചിലരെങ്കിലും അഭിഭാഷകർക്ക് പിന്തുണ നൽകുന്നതും സാധാരണയായി ഇവിടെ കണ്ടുവരാറുമുണ്ട്. മാധ്യമപ്രവർത്തകരെ തള്ളിപ്പറഞ്ഞും അഭിഭാഷകർക്ക് കുടപിടിച്ചുമുള്ള സമീപനം പൊലീസ് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മറ്റു ദൃശ്യ മാധ്യമ പ്രവർത്തകരെയും അഭിഭാഷകർ ചീത്തവിളിക്കുകയും ലൈവ് തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. മുൻപും ഇത്തരത്തിൽ വഞ്ചിയൂർ കോടതി വളപ്പിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരുമായി നിരവധി തവണ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.
മാധ്യമപ്രവർത്തകർക്ക് അപ്രഖ്യാപിത വിലക്ക് ഇപ്പോഴും കോടതി പരിസരങ്ങളിൽ നിലനിൽക്കുന്നുണ്ട്. അത് വീണ്ടും തുറന്നുകാട്ടപ്പെടുന്ന സംഭവമായി ഇത് മാറുകയും ചെയ്തു. വിഷയത്തിൽ പൊലീസ് കേസെടുക്കുമെന്നാണ് സൂചന.ഇതുയായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായിട്ടാണ് വിവരം.
Recommended Video
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications