മലപ്പുറത്തെ ലീഗ് നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മുസ്ലിംലീഗ് പ്രവാസി സംഘടനയായ കെഎംസിസിയുടെ മുന്‍ ജില്ലാ പ്രസിഡന്റും, മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന റസാഖ് ആദൃശ്ശേരി ലീഗ് വിട്ട് സിപിഐ എമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

മുസ്ലിം ലീഗിന്റെ നയങ്ങളുടെ വ്യതിചലനങ്ങളില്‍ പ്രതിഷേധിച്ചാണ് ലീഗ് വിട്ടതെന്ന് റസാഖ് പറഞ്ഞു.വൈലത്തൂരില്‍ നടന്ന പ്രവാസി സംഗമത്തിന്റെ വേദിയില്‍ വച്ച് വി അബ്ദുറഹിമാന്‍ എംഎല്‍എ രക്ത ഹാരമണിയിച്ച് സ്വീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഇ ജയന്‍ ചെങ്കൊടി കൈമാറി. പൊന്മുണ്ടം ലോക്കല്‍ സെക്രട്ടറി കെ കെ വേലായുധന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പൊന്‍കാസ് ബീരാന്‍ കുട്ടി, അജിത് കാവനാട് എന്നിവര്‍ സംസാരിച്ചു.

cpm

ലീഗ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന കെഎംസിസിയുടെ മുന്‍ ജില്ലാ പ്രസിഡന്റും, മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന റസാഖ് ആദൃശ്ശേരി സിപി.എം വേദിയില്‍ ചെങ്കൊടയേന്തി നില്‍ക്കുന്നു.

കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും, കേരള പ്രവാസി സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ പി ടി കുഞ്ഞുമുഹമ്മദാണ് സംഗമം ഉദ്ഘാടനം ചെയ്തത്. പൊന്‍കാസ് ബീരാന്‍ കുട്ടി അധ്യക്ഷനായി. വി അബ്ദുറഹ്മാന്‍ എംഎല്‍എ മുഖ്യാതിഥിയായി.

മൈക്ക് പിടിച്ചത് ശവംതീനിയല്ല... എം സ്വരാജിന് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകന്റെ മറുപടി

കേരള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, സിപിഐ എം എരിയാ സെക്രട്ടറി ഇ ജയന്‍, ഗഫൂര്‍ പി ലില്ലീസ്, ബാപ്പുട്ടി കൂട്ടായി ,പി മൊയ്തിന്‍ കുട്ടി, അജിത് കാവനാട്, ഷെയ്ഖ് മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.പൊന്മുണ്ടം ലോക്കല്‍ സെക്രട്ടറി കെ കെ വേലായുധന്‍ സ്വാഗതവും, പ്രവാസി സംഘം ഏരിയ സെക്രട്ടറി കെ ടി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

English summary
League leader joined CPM in Malappuram
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്