കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ലിബര്‍ട്ടി ബഷീറിന് കൊടുത്തത് മുട്ടന്‍ പണി തന്നെ; സംഘടന തകര്‍ന്നു? എല്ലാവരും ദിലീപിനൊപ്പം

സിനിമാ സമരത്തിന് പിന്നാലെ വിളിച്ചുചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 102 തിയറ്ററുടമകളാണ് പങ്കെടുത്തതെങ്കില്‍ കഴിഞ്ഞ ദിവസത്തെ യോഗത്തിനെത്തിയത് 50ല്‍ താഴെ പേര്‍ മാത്രം.

  • By Akshay
Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപ് ലിബര്‍ട്ടി ബഷീറിന് കൊടുത്തത് മുട്ടന്‍ പണി തന്നെ. പുതിയ തിയേറ്റര്‍ സംഘടന വന്നതോടെ ലിബര്‍ട്ടി ബഷീരിന്റെ സംഘടന പേരില്‍ മാത്രമായി അവശേഷിക്കുന്നു. ബഷീറിന്റെ സംഘടനയില്‍ നിന്നും അംഗങ്ങള്‍ കൊഴിഞ്ഞുപോയി കൊണ്ടിരിക്കുകയാണ്. സിനിമാ സമരത്തിന് പിന്നാലെ വിളിച്ചുചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 102 തിയറ്ററുടമകളാണ് പങ്കെടുത്തതെങ്കില്‍ കഴിഞ്ഞ ദിവസത്തെ യോഗത്തിനെത്തിയത് 50ല്‍ താഴെ പേര്‍ മാത്രം.

എന്നാല്‍ എല്ലാവരും ദിലീപ് നേതൃത്വം നല്‍കുന്ന സംഘടനയിലേക്ക് കൂടിയേറി പാര്‍ത്തെന്നാണഅ സൂചന. നിര്‍മ്മാതാക്കളുടെ വിതരണക്കാരുടെയും പിന്തുണയിലുള്ള സംഘടനയാണ് ദിലീപ് നയിക്കുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള. ദിലീപ് നയിക്കുന്ന സംഘടനയുടെ ഭാഗമായാല്‍ മാത്രമേ പ്രധാന റിലീസുകള്‍ ലഭിക്കൂ എന്നതും, സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകളില്‍ ഉള്‍പ്പെടെ തിയറ്റര്‍ മേഖലയിലെ പ്രബല സംഘടനയായി എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ പരിഗണിക്കപ്പെടും എന്നതും കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട്.

 രാജി ആവശ്യപ്പെട്ടു

രാജി ആവശ്യപ്പെട്ടു

ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും സംഘടനയുടെ തലപ്പത്ത് നിന്ന് അദ്ദേഹം രാജിവയ്ക്കണമെന്നും കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

 പ്രസിഡന്റ് സ്ഥാനം

പ്രസിഡന്റ് സ്ഥാനം

പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ച് നിലവിലുള്ള ഭരണ സമിതി യോഗത്തില്‍ പിരിച്ചുവിടുകയും ചെയ്തു. ഉപദേശക സമിതിക്കാണ് ഭരണചുമതല.

 ഭരണ ചുമതല ഏറ്റെടുത്തു

ഭരണ ചുമതല ഏറ്റെടുത്തു

എന്നാല്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം രാജി വച്ചിട്ടില്ലെന്നും 31ന് ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകുന്നതിനാല്‍ ഉപദേശക സമിതി ഭരണചുമതല ഏറ്റെടുത്തതാണെന്നുമാണ് ലിബര്‍ട്ടി ബഷീറിന്റെ വിശദീകരണം.

 തിരിച്ചടി

തിരിച്ചടി

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ട്രഷറര്‍ സാജു ജോണി നേരത്തെ തന്നെ രാജിവച്ച് എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷനില്‍ ചേര്‍ന്നിരുന്നു. ഇതും ഫെഡറേഷന് തിരിച്ചടിയായി.

 സഹകരിക്കേണ്ടെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും

സഹകരിക്കേണ്ടെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും

ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന എം സി ബോബിയും പുതിയ സംഘടനയ്‌ക്കൊപ്പമാണ്. പുതിയ സംഘടനയിലേക്ക് ലിബര്‍ട്ടി ബഷീറിനും കടന്നുവരാമെന്ന് ദിലീപ് പറഞ്ഞിരുന്നുവെങ്കിലും ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെ ഏഴ് പേരുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം.

 ഫലമുണ്ടായില്ല

ഫലമുണ്ടായില്ല

ക്രിസ്മസ് റിലീസ് വൈകിപ്പിച്ചതിലും, ന്യായമല്ലാത്ത ആവശ്യം ഉന്നയിച്ച് ചലച്ചിത്ര വ്യവസായത്തിന് കനത്ത നഷ്ടമുണ്ടാക്കിയതിനാലും ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെ ഏഴ് ഫെഡറേഷന്‍ ഭാരവാഹികളുടെ 25 തിയറ്ററുകള്‍ക്ക് സിനിമ നല്‍കേണ്ടെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ലിബര്‍ട്ടി ബഷീര്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

 25 തിയേറ്ററുകള്‍ക്ക്

25 തിയേറ്ററുകള്‍ക്ക്

തങ്ങളുടെ വ്യവസ്ഥകള്‍ രേഖാമൂലം അംഗീകരിക്കുന്നത് വരെ 25 തിയറ്ററുകള്‍ക്ക് സിനിമ നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് മന്ത്രി എ കെ ബാലന്റെ സാന്നിധ്യത്തിലും നിര്‍മ്മാതാക്കളും വിതരണക്കാരും അറിയിച്ചിരുന്നു.

ഏഴ് സ്റ്റേഷനുകള്‍

ഏഴ് സ്റ്റേഷനുകള്‍

എല്ലാ തിയറ്ററുകളെയും പുതിയ സംഘടനയുടെ ഭാഗമാക്കാനുള്ള തന്ത്രമാണ് ഇതെന്നും അറിയുന്നു. തലശ്ശേരി കൂടാതെ മാവേലിക്കര, കഴക്കൂട്ടം, ഇടപ്പള്ളി, തൃപ്പൂണിത്തുറ, മഞ്ചേരി, ചാലക്കുടി, കാഞ്ഞാണി എന്നീ ഏഴ് സ്‌റ്റേഷനുകളിലെ തീയേറ്ററുകളെയാണ് ഒഴിവാക്കിയത്.

 സമരത്തോടെ പൊളിഞ്ഞു

സമരത്തോടെ പൊളിഞ്ഞു

സിനിമാ സമരത്തിന് മുമ്പ് 350ലേറെ തിയറ്ററുകളും 150നടുത്ത് അംഗങ്ങളും ഉണ്ടായിരുന്ന സംഘടനയാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ക്രിസ്മസ് റിലീസ് അനുവദിക്കാതെ തിയറ്റര്‍ വിഹിതം 50-50 ആയി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ സമരത്തിലെത്തിയതാണ് ഫെഡറേഷനെ പിളര്‍ത്തിയത്.

 മറുഭാഷാ റിലീസുകള്‍ക്ക് ശ്രമിച്ചു

മറുഭാഷാ റിലീസുകള്‍ക്ക് ശ്രമിച്ചു

മലയാള സിനിമകള്‍ മുടക്കി മറുഭാഷാ റിലീസുകള്‍ക്ക് ശ്രമിച്ചതും സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകളില്‍ ഇടഞ്ഞുനിന്നതും ലിബര്‍ട്ടി ബഷീോറിന്റെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് ഭീഷണിയായിരുന്നു. സംഘടനയെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.

English summary
Liberty Basheer's organisation disintegrates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X