കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറന്നാള്‍ ദിനത്തില്‍ ദൈവം തന്‍റെ പ്രാര്‍ത്ഥന കേട്ടു.. ചലനമറ്റെങ്കിലും ലീഗയെ കണ്ടെത്തി! എങ്കിലും!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേരള പോലീസിനെതിരെ ലിഗയുടെ കുടുംബം | Oneindia Malayalam

വിദേശവനിത ലീഗയുടെ ദുരൂഹമരണത്തില്‍ ഇത് വരെ ഒരു ഉത്തരം കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ലിഗയെ കാണാതായി ഒരു മാസം പിന്നിട്ടിട്ടാണ് മൃതശരീരം കണ്ടെത്തിയത്. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം എന്ന് അറിയപ്പെടുന്ന പ്രദേശത്ത് നിന്നും മൃതദേഹം കണ്ടെത്തിയിട്ടും മരണത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് പോലീസ്.

നേരത്തേ തന്നെ കേസില്‍ കാര്യമായ അന്വേഷണം പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയിട്ടും അതിന് പിന്നിലെ ദുരൂഹതകള്‍ നീക്കാന്‍ പോലീസ് ഇപ്പോഴും തയ്യാറാവുന്നില്ലെന്നതാണ് ഖേദകരം.

ഉത്തരം കിട്ടാതെ

ഉത്തരം കിട്ടാതെ

അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലത്വാനിയ സ്വദേശിയായ ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാന്‍ വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. എന്നാല്‍ ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോളാണ് അവര്‍ വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആശുപത്രിയിലും എത്തുന്നത്. ആശുപത്രിയിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്. സൂചനയോ തെളിവുകളോ പോലും ഇല്ലാതതെ ലീഗ അപ്രത്യക്ഷയാവുകയായിരുന്നു.
ലീഗയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇന്‍സിയയും പോലീസിനേയും മന്ത്രിമാരേയും സമീപിച്ചു. പക്ഷേ കാര്യമായ സഹായങ്ങളൊന്നും ഇവര്‍ക്ക് ലഭിച്ചില്ല.

പോസ്റ്റര്‍ ഒട്ടിച്ചു

പോസ്റ്റര്‍ ഒട്ടിച്ചു

അധികാര കേന്ദ്രങ്ങള്‍ ഒക്കെ കൈ ഒഴിഞ്ഞതോടെ ആന്‍ഡ്രൂസും ഇന്‍സിയയും
തിരുവനന്തപുരം നഗരത്തിലാകെ ലിഗയുടെ പോസ്റ്റര്‍ പതിപ്പിച്ച് അന്വേഷണത്തിന് ഇറങ്ങി. ഇത് വാര്‍ത്തയായതോടെയാണ് ലീഗയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയത്. ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ആന്‍ഡ്രൂസ് പ്രഖ്യപിച്ചിരുന്നു. പക്ഷേ ഒന്നും കാര്യമായില്ല. ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ലിഗയുടെ മൃതദേഹം തിരുവല്ല പോലീസ് സ്റ്റേഷനില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള കണ്ടല്‍ക്കാട്ടിലെ വളളിപ്പടര്‍പ്പില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തി.

ദുരൂഹത

ദുരൂഹത

മൃതദേഹം കണ്ടെത്തിയ ആളൊഴിഞ്ഞ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നത് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാല്‍ കേസില്‍ ലഹരിമരുന്ന് മാഫിയയുടെ ഇടപെടല്‍ പോലീസ് അന്വേഷിച്ചേക്കും. ലിഗ ഒറ്റക്ക് ഇവിടെ എത്താനുള്ള സാധ്യത അല്‍പം പോലുമില്ല. അതുകൊണ്ട് തന്നെ മൃതദേഹം ലിഗയുടേതെങ്കില്‍ ലിഗ എങ്ങിനെ ഇവിടെ എത്തി എന്ന ചോദ്യവും ബലപ്പെട്ടു വരികയാണ്. ഏതാനും മാസം മുന്‍പ് ഇതേപ്രദേശത്ത് സമാനസാഹചര്യത്തില്‍ മറ്റൊരു മൃതദേഹം കണ്ടെത്തിയതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്.

ആത്മഹത്യയെന്ന് പോലീസ്

ആത്മഹത്യയെന്ന് പോലീസ്

വിഷക്കായ്ക്കളുള്ള വാഴമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് പോലീസ് ലീഗയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. ലിഗ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം. അതേസമയം ലിഗ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി എലിസ ഉറപ്പിച്ചു പറയുന്നു. മൃതദേഹത്തിലെ ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ലിഗയുടെ കുടുംബം. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് പുറത്തുവരും. ഇതിനിടയില്‍ സഹോദരിയുടെ മൃതദേഹം കണ്ടെത്തിയതോടെ വൈകാരികമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് സഹോദരി എലിസ. പോസ്റ്റ് ഇങ്ങനെ

 ചലനമറ്റ്... എങ്കിലും

ചലനമറ്റ്... എങ്കിലും

എന്‍റെ പിറന്നാള്‍ ദിനത്തിന് തലേദിവസം ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചതും ഒറ്റകാര്യമാണ്. എന്‍റെ സഹോദരി എവിടെയാണെന്ന് എനിക്ക് കണ്ടെത്താന്‍ കഴിയണേയെന്ന്. അവള്‍ക്ക് എന്ത് പറ്റിയെന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥ അത് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. ഏപ്രില്‍ 20 ന് എന്‍റെ പിറന്നാള്‍ ദിനത്തില്‍ രണ്ട് യുവാക്കള്‍ സഹോദരിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. അവളോടുള്ള ഞങ്ങളുടെ സ്നേഹം അനശ്വരമായിരിക്കും. ഈ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും സ്നേഹവും നന്ദിയും അറിയിക്കുന്നു. അവര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ligas sisters facebook post regarding her death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X