പരുശുറാം എക്‌സപ്രസിന്റെ സമയമാറ്റം പുന: പരിശോധിക്കണമെന്ന് മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്‌സ് ഫോറം

  • Posted By:
Subscribe to Oneindia Malayalam

വടകര: നംവബംര്‍ ഒന്നു മുതല്‍ റെയില്‍വേയുടെ സമയമാറ്റത്തില്‍ പരശുറാം എക്‌സപ്രസിന്റെ സമയ മാറ്റം പുന പരിശോധിക്കണമെന്ന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് ഫോറം.

ഐഎസ്എല്‍ ആവേശത്തിന് കൊച്ചിയില്‍ തിരിതെളിയും; ഉദ്ഘാടനം കൊല്‍ക്കത്തയില്‍ നിന്ന് മാറ്റി

റെയില്‍വേയുടെ സമയമാറ്റം നിത്യയാത്രക്കാരടക്കം ആയിരക്കണക്കിന് യാത്രക്കാരുടെ ദുരിതത്തിന് കാരണമായി. മലബാര്‍ മേഖലയിലെ യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ട്രെയിനാണ് പരശുറാം എക്‌സ്പ്രസ്. നിലവില്‍ 7.15 ന് കണ്ണൂര്‍ വിട്ട് 8.50 ന് എത്തിച്ചേരുന്ന ട്രെയിന്‍ പുതുക്കിയ സമ യപ്രകാരം 7.40 ന് കണ്ണൂര്‍ വിടുന്ന ട്രെയിന്‍ കോഴിക്കോട് എത്തുന്നത് 9.10 നാണ്. പലപ്പോഴും 5 ഉം 10 ഉം മിനുറ്റ് വൈകി ഓടിയാല്‍ കോഴിക്കോട് എത്തുമ്പോള്‍ 9.30യോളം ആവും.

parasu2

9.00 നും 9.30 നും ഇടയില്‍ ഓഫീസില്‍ എത്തേണ്ട സ്ത്രീ യാത്രക്കാരടക്കമുള്ളവര്‍ക്ക് ഇത് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ഇതിന് പുറമെ ഇതുവരെ 10 മണിക്ക് മുന്‍പ് ട്രെയിന്‍ എത്തിയിരുന്ന ഫറോക്ക്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, വരെ ഉള്ള പരശുവിനെ ആശ്രയിക്കുന്ന സീസണ് ടിക്കെറ്റുകാരും വഴിയാധാരം ആയി,

ഇതിനിടയില്‍ മണ്‍സൂണ്‍ ടൈം മാറി വന്ന നേത്രാവതി 6.45 കണ്ണൂര്‍ വിട്ടു 8.20 നാണ് കോഴിക്കോട് എത്തുന്നത് ഈ ട്രെയിനില്‍ ജനറല്‍ കോച്ചുകള്‍ 2 എണ്ണം മാത്രമേ ഉള്ളു.

കൂടാതെ കൊയിലാണ്ടി, മാഹി എന്നിവിടങ്ങളില്‍ സ്റ്റോപ്പും ഇല്ല. ഇത്ര നേരത്തെ അവരവരുടെ സ്റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ കയറേണ്ടത് കൊണ്ട് ഫലത്തില്‍ നേത്രാവതി യാത്രക്കാര്‍ക്ക് ഉപകാരപ്പെടുകയുമില്ല. യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് സമയം മാറ്റണമെന്ന്( എംടിപിഎഫ്)ഭാരവാഹികള്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു.

English summary
Malabar Train passengers Forum; Parashuram express should be re-checked

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്