Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധവനും ദിലീപും തമ്മിലുള്ള ചാറ്റ് മഞ്ജു വാര്യർ പിടിച്ചു,അന്ന് സംഭവിച്ചത് മറ്റൊന്നാണ്'; വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസിൽ ഇനി വിധി വരാൻ നാല് നാൾ മാത്രമാണ് അവശേഷിക്കുന്നത്. എട്ടാം പ്രതിയായ നടൻ ദിലീപിൻ്റെ വിധി എന്താകും എന്നാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം പിരിയാൻ കാരണക്കാരിയായത് അതിജീവിതയാണെന്നും അതിൻ്റെ പകയായി അതിജീവിതക്കെതിരെ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നുമാണ് കേസ്. എന്നാൽ അതിജീവിതയല്ല ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം നേരത്തേ തന്നെ മഞ്ജു വാര്യർക്ക് അറിയാമായിരുന്നു എന്നാണ് ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്. കാവ്യയുടെ അമ്മ തന്നെയാണ് മഞ്ജുവിനെ വിളിച്ച് ഇക്കാര്യം പറഞ്ഞതെന്നും എന്നാൽ അതൊരിക്കലും കാവ്യ-ദിലീപ് ബന്ധത്തെ ആശങ്ക അറിയിച്ചുകൊണ്ടുള്ള കോൾ ആയിരുന്നില്ലെന്നും അവർ വെളിപ്പെടുത്തി. മുൻപ് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലെ പ്രതികരണം വായിക്കാം

'എന്റെ സിനിമ മുഴുവൻ ദിലീപ് നഷ്ടപ്പെടുത്തുകയാണ് എന്ന് തന്നെയാണ് അതിജീവിത ഇടവേള ബാബുവിനോട് പറഞ്ഞത്. പിന്നെ ഇടവേള ബാബുവിനോട് അന്ന് വിളിച്ച് സംസാരിക്കുകയും ചെയ്തു. പിന്നെ റിട്ടൺ ആയിട്ട് കൊടുത്തില്ല എന്നുള്ള ഒരു തെറ്റാണ് ആ കുട്ടി ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു സൗഹൃദത്തിന്റെ പേരിൽ, ഞാൻ സംസാരിക്കാം, അത് എന്തായാലും അന്വേഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ പിന്നീട് കോടതിയിൽ അദ്ദേഹവും മൊഴി മാറ്റി.

dileepmanjunew2-

കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് കുറെ നാളുകളായിട്ട് ഇൻഡസ്ട്രിയിൽ പലർക്കും അറിയാമായിരുന്നു. ഞാൻ ഒരിക്കൽ ചോദിച്ചിരുന്നു. അപ്പോൾ മഞ്ജു പറഞ്ഞത് ചേച്ചി പലരും ഒരുമിച്ച് അഭിനയിക്കുമ്പോൾ പലരെ കുറിച്ചും പല ഗോസിപ്പുകളും പറയും, പക്ഷെ ഞാൻ അതൊന്നും വിശ്വസിക്കാറില്ലെന്നാണ്.കാവ്യയുടെ അമ്മയാണ് മഞ്ജുവിനെ വിളിച്ച് ഈ കാര്യം പറഞ്ഞത്. അതിനുശേഷമാണ് അതിജീവിതയുമായിട്ട് ഇങ്ങനെ ഒരു കോൺവെർസേഷൻ നടക്കുന്നത്. ഈ ബന്ധം സ്റ്റോപ്പ് ചെയ്യിക്കണമെന്നുമല്ല അവർ പറഞ്ഞത്.അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അതിൽ കുറച്ചുകൂടി ഒരു മാന്യത ഉണ്ടാവുമായിരുന്നു. എന്താണ് പറഞ്ഞതെന്ന് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.

പിന്നീട് പല രീതിയിലുള്ള അവർ തമ്മിലുള്ള മൊബൈൽ സന്ദേശങ്ങൾ പലതും മഞ്ജു നേരിട്ട് പിടിച്ചു. അതിന്റെ പേരിൽ അവിടെ വീട്ടിനുള്ളിൽ ചർച്ചയുണ്ടായി. ഇതെല്ലാം കഴിഞ്ഞിട്ടാണ് അതിജീവിതയുമായിട്ടുള്ള ഒരു ചർച്ച ഉണ്ടാകുന്നത്. അല്ലാതെ ആദ്യമേ അതിജീവിത വഴി അല്ല, ഇത് അറിയുന്നത്. ഈ കുട്ടിയുടെ അമ്മ വഴിയാണ് അറിയുന്നത്. ഈ കാവ്യയുടെ അമ്മയാണ് ഡയറക്റ്റ് ആയിട്ട് മഞ്ജുവിനെ വിളിച്ചത് പറയുന്നത്. അത് പറഞ്ഞത് വളരെ സാധാരണ അമ്മമാരെ പോലെ ആങ്സൈറ്റിയൊന്നുമല്ല. അവർ പോലും മഞ്ജുവിനെ വല്ലാതെ ഹേർട്ട് ചെയ്യുന്ന രീതിയിലാണ് അന്ന് സംസാരിച്ചത്. എല്ലാ ഭാഗങ്ങളിൽ നിന്നും അവളെ വല്ലാതെ പലരും മാനസികമായി ടോർച്ചർ ചെയ്യുന്നുണ്ടായിരുന്നു. അതിജീവിത പാവം ഇതെല്ലാം കഴിഞ്ഞാണ് മഞ്ജുവിനോട് പറയുന്നത്' ഭാഗ്യലക്ഷ്മി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിക്കനായി ഒന്നരക്കോടിയുടെ ക്വട്ടേഷൻ ദിലീപ് പൾസർ സുനിക്ക ്നൽകിയെന്നാണ് കേസ്. ദിലീപ് തന്നെയാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് അടുത്തിടെ ഒരു ചാനൽ സ്റ്റിങ് ഓപ്പറേഷനിൽ പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. തന്നോട് അതിജീവിത കേണപേക്ഷിച്ചിരുന്നുവെന്നും ഉപദ്രവിക്കാതിരുന്നാൽ എത്ര കോടി നൽകാമെന്നും അവർ പറഞ്ഞതായും സുനി പറഞ്ഞു. ദിലീപ് നൽകിയ ക്വട്ടേഷൻ തുക തനിക്ക് ഇതുവരേയും മുഴുവനായി ലഭിച്ചില്ലെന്നും സുനി വീഡിയോയിൽ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+