ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' സൗദി, യുഎഇ, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍
ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണം ആഗോള സമൂഹത്തെ ഇത്രയധികം ബാധിക്കുമെന്ന് ഒരു രാജ്യവും പ്രതീക്ഷിച്ചിരുന്നില്ല. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് എല്ലാ രാജ്യങ്ങളും പെട്ടത്. നിരന്തരമായ ചര്‍ച്ചകളുടെ ഫലമായി ഇന്ത്യ, ചൈന, പാകിസ്താന്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ചരക്കുകള്‍ക്ക് ഹോര്‍മുസിലൂടെ കൊണ്ടുപോകാന്‍ ഇറാന് അനുമതി നല്‍കിയിട്ടുണ്ട്.
അമേരിക്ക, ഇസ്രായേല്‍, അവരുമായി ബന്ധമുള്ളവര്‍ എന്നിവരുടെ കപ്പലുകള്‍ ഹോര്‍മുസിലൂടെ കടത്തിവിടില്ല എന്നാണ് ഇറാന്റെ നിലപാട്. ഓരോ ദിവസവും നൂറുകണക്കിന് ചരക്കുകപ്പലുകള്‍ പോയിരുന്ന പാതയില്‍ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന അത്രയേ സഞ്ചരിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ലോകം കൂടുതല്‍ ഊര്‍ജ പ്രതിസന്ധിയിലേക്ക് നീങ്ങും. ഇവിടെയാണ് സൗദി അറേബ്യയും യുഎഇയും ഇറാഖും ഒരുക്കിയ ബദല്‍ മാര്‍ഗം ചര്‍ച്ചയാകുന്നത്.

ഹോര്‍മുസ് തൊടാതെ ക്രൂഡ് ഓയിലും പ്രകൃതി വാതകവും കയറ്റുമതി ചെയ്യാന്‍ സൗദി അറേബ്യ പെട്രോലൈന്‍ എന്ന പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. 1200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ പൈപ്പ്ലൈന് നിയന്ത്രിക്കുന്നത് സൗദിയുടെ എണ്ണ കമ്പനിയായ അരാംകോയാണ്. അബ്ഖൈക് എണ്ണ ശുദ്ധീകരണ കേന്ദ്രത്തില്‍ നിന്ന് ചെങ്കടലിലെ യാമ്പു തുറമുഖത്തേക്കാണ് പൈപ്പ്ലൈന്.
70 ലക്ഷം ബാരല്‍ ശേഷി മാത്രമാണ് സൗദിയുടെ പൈപ്പ് ലൈനുള്ളത്. കയറ്റുമതി ചെയ്യാന്‍ 50 ലക്ഷം മാത്രമാണ് കിട്ടുന്നത് എന്ന് അരാംകോ പറയുന്നു. ബാക്കി പ്രാദേശിക ആവശ്യത്തിനു ഉപയോഗിക്കും. നേരിയ ആശ്വാസമാണെങ്കിലും ഇത് ഹോര്‍മുസ് വഴി കയറ്റുമതി ചെയ്യുന്നതിന്റെ അത്രത്തോളം വരില്ല. മാത്രമല്ല, ചെങ്കടലില്‍ യമനിലെ ഹൂത്തികള്‍ ബാബുല്‍ മന്തിബ് പാതയില്‍ തടസം സൃഷ്ടിച്ചാല്‍ സൗദി അറേബ്യയുടെ കയറ്റുമതി കൂടുതല്‍ പ്രതിസന്ധിയിലാകും.
യുഎഇയും ഇറാഖും കണ്ടവഴിയും ബദലാകില്ല
യുഎഇയിലും സമാനമായ പൈപ്പ്ലൈന് നിലവിലുണ്ട്. ഹബ്ഷാനില്‍ നിന്ന് ഫുജൈറയിലേക്കാണ് ഈ കുഴല്‍. 380 കിലോമീറ്ററിലുള്ള കുഴലിലൂടെ അബുദാബിില് നിന്ന് എണ്ണയും വാതകവും ഫുജൈറ തുറമുഖത്ത് എത്തിച്ച ശേഷം ഹോര്‍മുസ് തൊടാതെ കയറ്റുമതി സാധിക്കും. 2012ല്‍ പ്രവര്‍ത്തനം തുടങ്ങിയ പൈപ്പ്ലൈന് വഴി 15 ലക്ഷം ബാരല്‍ ഒരു ദിവസം കയറ്റുമതി ചെയ്യാമെന്നാണ് പറയുന്നത്. എന്നാല്‍ ഇത് ഹോര്‍മുസ് വഴി കയറ്റുമതി ചെയ്യുന്നതിന്റെ അടുത്തുപോലും വരില്ല.
ഇറാഖില്‍ നിന്ന് തുര്‍ക്കിയിലെ മെഡിറ്ററേനിയന്‍ തീരത്തേക്ക് ഒരു പൈപ്പ്ലൈന് സ്ഥാപിച്ചിട്ടുണ്ട്. കിര്‍ക്കുക്കില്‍ നിന്ന് ജെയ്ഹാനിലേക്കാണ് ഈ കുഴല്‍. 16 ലക്ഷം ബാരലാണ് ശേഷി. എന്നാല്‍ നിലവില്‍ രണ്ട് ലക്ഷം ബാരല്‍ മാത്രമാണ് അയക്കാന്‍ പറ്റുന്നത്. ക്രമേണ ശേഷി വര്‍ധിപ്പിക്കുമെന്ന് ഇറാഖ് പറയുന്നു. ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് ഇറാഖ്.
ചുരുക്കിപ്പറഞ്ഞാല്‍ ഹോര്‍മുസിന് പകരമായി ഈ മൂന്ന് പൈപ്പ്ലൈനുകളും എത്തില്ല. ഹോര്‍മുസ് വഴി ഒരു ദിവസം 20 ദശലക്ഷം ബാരല്‍ എണ്ണയും വാതകവും മറ്റു ഇന്ധനങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. മേല്‍പ്പറഞ്ഞ മൂന്ന് പൈപ്പ്ലൈന് വഴി ഒരു ദിവസം 9 ദശലക്ഷം ബാരല്‍ മാത്രമേ കയറ്റുമതി ചെയ്യാന്‍ പറ്റുന്നുള്ളൂ. മാത്രമല്ല, ഈ മൂന്ന് പൈപ്പ് ലൈനുകളും ഇറാന് ആക്രമിക്കാന്‍ എളുപ്പവുമാണ്. റോഡ് മാര്‍ഗമുള്ള എണ്ണ-വാതക കയറ്റുമതി വളരെ ചെലവേറിയതായതിനാല്‍ ഒരു രാജ്യവും അതിന് മുതിരുകയുമില്ല.
-
വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശങ്ക വേണ്ട; കൈത്താങ്ങായി സൗദി ഭരണകൂടം, ഇളവുകൾ പ്രഖ്യാപിച്ചു -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
'ഗ്ലോബൽ എബിലിറ്റി ഫോട്ടോഗ്രാഫി ചലഞ്ച് ' അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 5 ലക്ഷം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'














Click it and Unblock the Notifications