പാർട്ടിയിൽ കുടിയന്മാരുടെ എണ്ണം വർദ്ധിക്കുന്നു? കുടിയന്മാരുടെ കണക്കെടുക്കാൻ സിപിഐഎം...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: പാർട്ടി അംഗങ്ങളായ മദ്യപാനികളെ കണ്ടെത്താൻ സിപിഎമ്മിന്റെ കണക്കെടുപ്പ്. സംസ്ഥാനത്തെ ഓരോ ബ്രാഞ്ചിലും പാർട്ടി അംഗങ്ങളായിട്ടുള്ള എത്ര മദ്യപാനികളുണ്ടെന്ന് കണക്ക് നൽകണമെന്നാണ് നിർദേശം. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ചുകൾക്ക് നൽകിയിരിക്കുന്ന ചോദ്യാവലികളിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തേജസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഒരു വർഷം കൊണ്ട് ഗീതാഗോപിക്ക് ഇത്രയധികം സ്വർണ്ണം എവിടെനിന്ന്?കൈവശമുണ്ടായിരുന്നത് 80ഗ്രാം മാത്രം!

ഖത്തർ എയർവേയ്സിൽ ടിക്കറ്റെടുത്ത യാത്രക്കാർ ദയവായി ശ്രദ്ധിക്കുക! നിങ്ങളുടെ ടിക്കറ്റുകൾ...

പാർട്ടി അംഗങ്ങളായ മദ്യപാനികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി അംഗങ്ങൾക്കിടയിലെ മദ്യപാനം തടയാനും സിപിഎം നടപടികൾ സ്വീകരിച്ചിരുന്നു. ഇതെല്ലാം എത്രത്തോളം ഫലപ്രദമായി നടപ്പായി എന്നത് പരിശോധിക്കാൻ കൂടിയാണ് സിപിഎമ്മിന്റെ കണക്കെടുപ്പെന്നാണ് തേജസ് വാർത്തയിലുള്ളത്.

സംസ്ഥാന കമ്മിറ്റി നൽകിയ ചോദ്യാവലിയിൽ...

സംസ്ഥാന കമ്മിറ്റി നൽകിയ ചോദ്യാവലിയിൽ...

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് കമ്മിറ്റികൾക്ക് നൽകിയ ചോദ്യാവലിയിലാണ് മദ്യപിക്കുന്ന അംഗങ്ങളുടെ കണക്കും ചോദിച്ചിരിക്കുന്നത്.

പാർട്ടിക്കുള്ളിലെ മദ്യപാനികളെ കണ്ടെത്താൻ...

പാർട്ടിക്കുള്ളിലെ മദ്യപാനികളെ കണ്ടെത്താൻ...

പാർട്ടി അംഗങ്ങളായ മദ്യപാനികളെ കണ്ടെത്താനാണ് ഈ കണക്കെടുപ്പ്. ഓരോ ബ്രാഞ്ചിലും പാർട്ടി അംഗങ്ങളായ എത്ര മദ്യപാനികളുണ്ടെന്നാണ് കണക്ക് നൽകേണ്ടത്. ഇതുസംബന്ധിച്ച ചോദ്യങ്ങളും ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് പ്ലീനത്തിന് പിന്നാലെ....

പാലക്കാട് പ്ലീനത്തിന് പിന്നാലെ....

പാലക്കാട് നടന്ന പാർട്ടി പ്ലീനത്തിൽ പാർട്ടി അംഗങ്ങൾക്കിടയിലുള്ള മദ്യപാനം വർദ്ധിച്ചുവരുന്നതായി അഭിപ്രായമുയർന്നിരുന്നു. തുടർന്ന് പാർട്ടി അംഗങ്ങളുടെ മദ്യപാനം തടയാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഈ നടപടികൾ എത്രത്തോളം ഫലപ്രദമായി എന്നതുകൂടി വിലയിരുത്താനാണ് പാർട്ടിയുടെ കണക്കെടുപ്പ്.

പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ...

പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ...

പാർട്ടിയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ 25 വയസിനു താഴെയുള്ള നാലുപേർ ഓരോ ബ്രാഞ്ചിലും ഉണ്ടാകണമെന്ന് ബ്രാഞ്ചുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

യുവാക്കളുടെ പ്രാതിനിധ്യം കുറയുന്നുവെന്ന്...

യുവാക്കളുടെ പ്രാതിനിധ്യം കുറയുന്നുവെന്ന്...

നാലുപേരിൽ രണ്ടുപേർ പെൺകുട്ടികളും രണ്ടുപേര്‍ ആൺകുട്ടികളുമായിരിക്കണമെന്നും നിർദേശമുണ്ട്. 25 വയസിനു താഴെയുള്ള യുവാക്കൾ പാർട്ടിയിലേക്ക് വരുന്നതിൽ കുറവുണ്ടാകുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നിർദേശം.

എസ്എഫ്ഐക്കാരും വരുന്നില്ല...

എസ്എഫ്ഐക്കാരും വരുന്നില്ല...

പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയിൽ എല്ലാ വർഷവും നിരവധി അംഗങ്ങൾ പുതുതായി കടന്നുവരുന്നുണ്ട്. എന്നാൽ എസ്എഫ്ഐ അംഗങ്ങളാകുന്നവരിൽ ഭൂരിപക്ഷവും പഠനകാലം കഴിയുന്നതോടെ പാർട്ടിയിൽ നിന്നും അകന്നുപോകുകയാണ്.

നേതാക്കളുടെ ഭാര്യമാരും മക്കളും...

നേതാക്കളുടെ ഭാര്യമാരും മക്കളും...

പാർട്ടിയുടെ വർഗ ബഹുജനസംഘടനകളിലേക്ക് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരും മക്കളും വരുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതിനെതിരെ പല ബ്രാഞ്ച് കമ്മിറ്റികളിലും ചോദ്യങ്ങളുയർന്നിരുന്നു.

English summary
media report says that cpim counting drunk party members list.
Please Wait while comments are loading...