'നേരും നന്മയും' എല്ലാം വാക്കില്‍ മാത്രം... മീഡിയ വണ്ണില്‍ 36 പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

  • By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: 'നേര്, നന്മ' എന്ന ആപ്തവാക്യവുമായി തുടങ്ങിയ മീഡിയവണ്‍ ചാനലില്‍ നിന്ന് 36 പേരെ പിരിച്ചുവിടുന്നു. നേരത്തെ വാക്കാലാണ് പിരിച്ചുവിടല്‍ ഉത്തരവ് നല്‍കിയിരുന്നത് എങ്കില്‍ ഇപ്പോള്‍ അച്ചടിച്ച ഉത്തരവ് തന്നെയാണ് നല്‍കിയിരിക്കുന്നത്.

നേരും നന്മയും പറയുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ എവിടെ... മീഡിയ വണ്ണില്‍ കൂട്ട പിരിച്ചുവിടല്‍, മതം വേറെ

നവംബര്‍ 30 നാണ് മാനേജ്‌മെന്റ് 36 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ ഉത്തരവ് നല്‍കിയത്. ഇവരെല്ലാം തന്നെ സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരായിരുന്നു. മറ്റ് പല സ്ഥാപനങ്ങളില്‍ നിന്നും വന്‍തുക ശമ്പളം വാഗ്ദാനം ചെയ്ത് കൊണ്ടുവന്നവരും ഇതില്‍ ഉണ്ട്.

ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന സമവായ ചര്‍ച്ചകളിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍ നടപടിയെന്ന് പത്രപ്രവര്‍ത്തകയൂണിയന്‍ ആരോപിച്ചു. മനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികളുമായി രംഗത്ത് വരുമെന്നും പത്രപ്രവപര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ സംഭവം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്റെ സമ്മര്‍ദ്ദം കൂടിയായപ്പോള്‍ പിരിച്ചുവിടല്‍ നോട്ടീസുകള്‍ താത്കാലികമായി മരവിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജമാ അത്തെ ഇസ്ലാമി

ജമാ അത്തെ ഇസ്ലാമി

ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് മീഡിയ വണ്‍ ചാനല്‍ നടത്തുന്നത്. 'നേര്, നന്മ' എന്നതാണ് ചാനലിന്റെ മുദ്രാവാക്യം.

പിരിച്ചുവിടല്‍

പിരിച്ചുവിടല്‍

ഡിസംബര്‍ 31 ന് പിരിഞ്ഞുപോകണം എന്ന് 36 ജീവനക്കാരെ ചാനല്‍ അധികൃതര്‍ നേരത്തെ തന്നെ വാക്കാല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പിരിച്ചുവിടല്‍ ഉത്തരവ് തന്നെ നല്‍കിയിരിക്കുകയാണ്.

പ്രോഗ്രാം

പ്രോഗ്രാം

പ്രോഗ്രാം വിഭാഗം അവസാനിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നാണ് ചാനല്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണത്തില്‍ ജീവനക്കാര്‍ തൃപ്തരല്ല.

മികച്ച ആനുകൂല്യങ്ങള്‍

മികച്ച ആനുകൂല്യങ്ങള്‍

വന്‍ ശമ്പളവും ആനുകൂല്യങ്ങളും ജോലി സുരക്ഷയും വാഗ്ദാനം ചെയ്ത് മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് കൊണ്ടുവന്നവരും ഈ പട്ടികയില്‍ ഉണ്ട്. അവര്‍ക്ക് കൃത്യമായ വിശദീകരണം നല്‍കാനും കമ്പനി തയ്യാറല്ല.

ജീവനക്കാര്‍

ജീവനക്കാര്‍

ചാനലില്‍ ജോലി ചെയ്യുന്ന പ്രൊഡ്യൂസര്‍മാര്‍, ക്യാമറമാന്‍മാര്‍, വീഡിയോ എഡിറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരെല്ലാം പ്രോഗ്രാം വിഭാഗത്തിലെ ജീവനക്കാരാണെന്നാണ് വാദം.

എല്ലാം ഒന്ന്

എല്ലാം ഒന്ന്

നേരത്തെ ന്യൂസ് എന്നോ പ്രോഗ്രാം എന്നോ വ്യത്യാസമില്ലാതെയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ന്യൂസിലും പ്രോഗ്രാമിലും ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക വര്‍ക്ക് അറേഞ്ച്‌മെന്റുകളും ഉണ്ടായിരുന്നു.

വ്യവസ്ഥകള്‍

വ്യവസ്ഥകള്‍

പിരിച്ചുവിടല്‍ നോട്ടീസ് നല്‍കാതിരുന്നതിനാല്‍ ജീവനക്കാര്‍ക്ക് നേരത്തെ പരാതിപ്പെടാനുളള സാഹചര്യം പോലും ഉണ്ടായിരുന്നില്ല. പിന്നീട് പത്രപ്രവര്‍ത്തകയൂണിന്റെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നു. അന്ന് ഉണ്ടാക്കിയ വ്യവസ്ഥകള്‍ ധിക്കരിച്ചുകൊണ്ടാണ് ചാനല്‍ മാനേജ്‌മെന്റിന്റെ നടപടിയെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചു.

കാരണം കാണിക്കല്‍

കാരണം കാണിക്കല്‍

തൊഴില്‍പരമായ കാരണം കാണിക്കല്‍ ഒന്നും ഇല്ലാതെയാണ് മാനേജ്‌മെന്റിന്റെ പിരിച്ചുവിടല്‍ നടപടി. ജീവനക്കാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാനുള്ള അവസരവും നല്‍കിയിട്ടില്ല.

 നോട്ടീസ്

നോട്ടീസ്

നേരത്തെ വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ നവംബര്‍ 30 ന് തന്നെ പിരിച്ചുവിടല്‍ നോട്ടീസ് ആയി ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഡിസംബര്‍ 31 ന് പിരിഞ്ഞുപോകണം എന്നാണ് നോട്ടീസില്‍ ഉള്ളത്.

പ്രതിഷേധം

പ്രതിഷേധം

തൊഴിലാളി വിരുദ്ധ നടപടിയില്‍ നിന്ന് മാനേജ്‌മെന്റ് പിന്‍വാങ്ങിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വരും എന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Mediaone terminates programme section employees
Please Wait while comments are loading...