മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജീവകാരുണ്യ രംഗത്തും പുതുചരിതം രചിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര:പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മികവിന്റെ മാതൃകകള്‍ തീര്‍ത്ത മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജീവകാരുണ്യ രംഗത്തും പുതുചരിതം രചിക്കുന്നു.

സ്കൂളിലെ പ്ളസ്വണ്‍ വിദ്യാര്‍ഥിനി തോടന്നൂരിലെ മീത്തലെ മലയില്‍ ശ്രീഷ്മക്കാണ് സഹപാഠികള്‍ സ്വന്തമായൊരു വീട് എന്ന ജീവിത സ്വപ്നം യാഥാര്‍ഥ്യമാക്കിക്കൊടുക്കുന്നത്. ഒമ്പതാം തരത്തില്‍ പഠിക്കുമ്പോഴാണ് ശ്രീഷ്മക്ക് അമ്മയെ നഷ്ടമാകുന്നത്. അവശതയനുഭവിക്കുന്ന അച്ഛനോടൊപ്പം തകര്‍ന്നു വീഴാറായ കൂരയിലായിരുന്നു ശ്രീഷ്മയുടെ താമസം.

memunda

ഈ സാഹചര്യത്തിലാണ് സുരക്ഷിതമായ ഒരു വീട് നിര്‍മിച്ചുനല്‍കാന്‍ സഹപാഠികള്‍ തീരുമാനിച്ചത്. വീടിന്റെ താക്കോല്‍ ഞായറാഴ്ച പകല്‍ നാലിന് മന്ത്രി ടി പി രാമകൃഷ്ണന്‍ കുടുംബത്തിന് കൈമാറും.

ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പം വിദ്യാര്‍ഥികളെ ഇരുത്തിയില്ല; പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡില്‍

വൈകിട്ട് ആറുവരെ നടക്കുന്ന സൌഹൃദ വിരുന്നില്‍ ശ്രീഷ്മയുടെ ഭാവി ജീവിതം ഭദ്രമാക്കുന്നതിന് നാടിന്റെ സാമ്പത്തിക സഹായം പരിസരവാസികളും നല്‍കും. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സമാഹരിച്ച അഞ്ചുലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് വീട് പണിപൂര്‍ത്തീകരിച്ചത്. രണ്ട് ബെഡ്റൂം, സിറ്റിങ്, അടുക്കള, വരാന്ത എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വീട്.

സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടുപിടിച്ച് പൊതുസമൂഹം ഒന്നാകെ വിദ്യാലയ വികസനത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവകാരുണ്യ വഴിയിലും തിളങ്ങുന്നു.

സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട് ഒന്നായപ്പോള്‍ അധ്യാപകരും മാറിനില്‍ക്കാതെ ഒരു കോടി രൂപ സംഭാവന നല്‍കി മാതൃകയായിട്ടുണ്ട്. വജ്രജൂബിലി ആഘോഷങ്ങളുടെ നിറവിലാണ് ഇന്ന് ഈ വിദ്യാലയം

English summary
Memunda Higher Secondary School started charity work
Please Wait while comments are loading...