പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടുപോലുമില്ല..!! ഇക്കാര്യമറിയാവുന്നത് തനിക്ക് മാത്രം..!

  • By: അനാമിക
Subscribe to Oneindia Malayalam

ആലപ്പുഴ: മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകനില്‍ മോഹന്‍ലാലും പുലിയും ഒത്തുള്ള രംഗങ്ങള്‍ തീയറ്ററുകളില്‍ ഏറെ കയ്യടി നേടിയിട്ടുള്ളതാണ്. ഈ പുലി ഒറിജിനല്‍ അല്ലെന്നും ഡ്യൂപ്ലിക്കേറ്റ് ആണെന്നുമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്തായാലും പുലിമുരുകനിലെ പുലിയെക്കുറിച്ച് പഠനം നടത്തിയ ഒരു വിദഗ്ധന്‍ നമുക്കിടയിലുണ്ട്. മറ്റാരുമല്ല. സാക്ഷാല്‍ മന്ത്രി ജി സുധാകരന്‍.

ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ രണ്ടാമത്തെ പ്രവചനം..അതും സത്യം..!!

mohanlal

പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടുകൂടി ഇല്ലെന്നാണ് ജി സുധാകരന്‍ പറയുന്നത്. തനിക്ക് ഇക്കാര്യം വളരെ വ്യക്തമായി അറിയാമെന്നും മന്ത്രി പറഞ്ഞു. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴയില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സിനിമയുടെ നിര്‍മ്മാണച്ചെലവ് നോക്കി അതിന്റെ മൂല്യം വിലയിരുത്തുന്നതിനേയും മന്ത്രി വിമര്‍ശിച്ചു.

sudhakaran

നൂറുകോടി മുടക്കി സിനിമയെടുക്കുന്നതാണ് ഇവിടുത്തെ വലിയ കാര്യം. രണ്ട് കോടി മുടക്കി സിനിമ നിര്‍മ്മിച്ചാലും അതില്‍ പറയുന്ന വിഷയമാണ് പ്രധാനം. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എണ്ണം നോക്കുന്നതിനേക്കാള്‍ നല്ല സിനിമകള്‍ ഉണ്ടാവുന്നുണ്ടോ എന്നതാണ് കണക്കിലെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. നേരത്തെയും സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ ജി സുധാകരന്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

English summary
Minister G Sudhakaran against Mohanlal and Pulimurugan.
Please Wait while comments are loading...