കെ കരുണാകരനെ പുറത്താക്കാൻ കൂട്ട് നിന്നതിൽ കുറ്റബോധം.. എംഎ ഹസ്സന്റെ തുറന്ന് പറച്ചിൽ വിവാദത്തിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആര്‍ഒ ചാരക്കേസ് വീണ്ടും കേരളരാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാവുകയാണ്. ചാരക്കേസില്‍ നമ്പി നാരായണന്റെ പേര് പോലീസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് പ്രതികളിലൊരാളായ ഫൗസിയ ഹസ്സന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കെ കരുണാകരന്റെ രാജിയിലേക്ക് വരെ നയിച്ച ചാരക്കേസ് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിന്റെ സൃഷ്ടിയാണ് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. വിവാദങ്ങള്‍ക്ക് പുതിയ മാനം പകര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍. അന്ന് കരുണാകരനെ രാജി വെപ്പിച്ചതില്‍ കുറ്റബോധമുണ്ടെന്നാണ് ഹസ്സന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. കരുണാകരനെ നീക്കുന്നതിനോട് എകെ ആന്റണി എതിരായിരുന്നു. കരുണാകരന് എതിരെ പ്രവര്‍ത്തിച്ചതില്‍ തനിക്ക് വിഷമമുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

പ്രശ്നം കസബയോ പാർവ്വതിയോ പോലുമല്ല.. അതുക്കും മേലെ! ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം!

അന്ന് കരുണാകരന് കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണമായിരുന്നു. കരുണാകരന് എതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ എകെ ആന്റണിയാണ് എന്ന അന്നത്തെ മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്നും ഹസ്സന്‍ പറഞ്ഞു. കരുണാകരനെ പുറത്താക്കരുത് എന്ന് ആന്‍ണി തന്നോടും ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നാ ഉപദേശം ചെവിക്കൊണ്ടില്ല. അതില്‍ കുറ്റബോധമുണ്ട്.

mm hassan

ലീഡറോഡ് ചെയ്തത് അനീതിയാണ് എന്ന് ഇപ്പോള്‍ തോന്നുണ്ടെന്നും ഹസ്സന്‍ പറഞ്ഞു. കോഴിക്കോട് നടന്ന കെ കരുണാകരന്‍ അനുസ്മരണ യോഗത്തിലാണ് ഹസ്സന്റെ വെളിപ്പെടുത്തല്‍. ഹസന്റെ വെളിപ്പെടുത്തലില്‍ കരുണാകരന്റെ മകളെന്ന നിലയ്ക്ക് സന്തോഷമുണ്ടെന്ന് പത്മജ വേണുഗോപാല്‍ പ്രതികരിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
KPCC President MM Hassan made controversial speech about K Karunakaran, at Calicut

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്