Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് കൃത്യമായ പ്ലാനിം​ഗിലൂടെ? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചിയിൽ കാറിനകത്ത് യുവതി കൂട്ട ബലാത്സം​ഗത്തിന് ഇരയായ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത് ..19 വയസ്സുകാരിയാണ് കൂട്ട ബലാത്സം​ഗത്തിന് ഇരയായത്. ഈ പെൺകുട്ടി മോഡൽ കൂടിയാണ്. വാഹനത്തിൽ വെച്ചായിരുന്നു പ്രതികൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സം​ഗം ചെയ്തത്. വാർത്ത കേട്ട് ഞെട്ടൽ മാറുന്നതിന് മുമ്പ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

പെൺകുട്ടിയെ വളരെ തന്ത്രപൂർവ്വം ആണ് ഇവർ ബലാത്സം​ഗത്തിന് ഇരയാക്കിയതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബാറിൽ കുഴഞ്ഞുവീണപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവ മോഡലിനെ ബലാത്സംഗം ചെയ്തത്. യുവതിയെ താമസസ്ഥലത്ത് എത്തിക്കാം എന്ന് പറ‍ഞ്ഞ് വാഹനത്തിൽ കയറ്റിയ ശേഷമായിരുന്നു കൂട്ട ബലാത്സംഗം.

1

സംഭവത്തിൽ ഒരു സ്ത്രീയടക്കം നാലുപേരാണ് പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയും ഇവരും പരിചയക്കാരാണ്.

2

കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കായിരുന്നു ഇവർ യുവതിയെ കൊണ്ടു പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. എന്നാൽ ഇതിനിടെ ബലാത്സംഗത്തിനിരയായ യുവതി രാത്രി പത്തുമണിയോടെ ബാറിൽ കുഴഞ്ഞു വീഴുകയായിരുന്നു. മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. അതേസമയം, ഇവരുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവർക്കൊപ്പം വാഹനത്തിൽ കയറിയില്ല. ഇതിന് ശേഷമായിരുന്നു ഇവർ യുവതിയെ ബലാത്സം​ഗം ചെയ്തത്.

3

കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിൽ ഇവർ യുവതിയെ കൊണ്ടുപോയി. ഈ സമയത്ത് വാഹനത്തിനുളളിൽ വെച്ച് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അ‌ർധരാത്രിയോടെ യുവതിയെ പ്രതികൾ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് സ്ഥലം വിടുകയും ചെയ്തു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഒരു സുഹൃത്താണ് സംഭവമറിഞ്ഞ് ഇന്ന് പകൽ പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് യുവതിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4

തുടർന്ന് നടത്തിയ അന്വേഷണത്തിലാൽ ആണ് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു ചെറുപ്പക്കാർ ആണ് യുവതിയെ ആസൂത്രിതം ആയിട്ട് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് കണ്ടെത്തുന്നത്.. ഇവരെ വൈകോട്ടോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബലാത്സംഗത്തിന് കൂട്ടുനിന്ന് എന്ന കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്.

5

കുഴഞ്ഞുവീണ യുവതിയുമായി മൂന്നു പ്രതികളും വാഹനത്തിൽ പുറപ്പെടുമ്പോൾ എന്തുകൊണ്ടാണ് ഒപ്പം പോകാത്തത് എന്ന ചോദ്യമാണ് ഇവർക്കെതിരെ ഉയരുന്നത്. ബലാത്സംഗത്തിന് ഒത്താശ ചെയ്ത്, മനഃപൂർവം പോകാതിരുന്നതാണെന്നാണ് പോലീസ് കരുതുന്നത്. കസ്റ്റഡിയിലായ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+