106 വയസ്സുള്ള ലാലേട്ടന്റെ ആരാധിക മുത്തശ്ശിക്ക് രണ്ട് ആഗ്രഹങ്ങൾ.. ഒന്നു പോലും സഫലമാകാതെ മരണം!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍ എന്ന നടന്‍. ലോകത്തിലെ തന്നെ മികച്ച നടന്മാരുടെ എണ്ണമെടുത്താല്‍ അക്കൂട്ടത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ഉണ്ടാകുമെന്നുറപ്പാണ്. ലാലേട്ടന്‍ ഫാന്‍സിന്റെ എണ്ണമെടുത്താല്‍ തീരില്ല. പ്രമുഖര്‍ മുതല്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ വരെയും കൊച്ചു കു്ട്ടികള്‍ മുതല്‍ വയസ്സായ അപ്പൂപ്പനും അമ്മൂമ്മയും വരെ കാണും അക്കൂട്ടത്തില്‍.

പ്രവാസി ഭർത്താക്കന്മാർക്ക് പണികൊടുക്കാൻ കേന്ദ്രസർക്കാർ! ഭാര്യയെ ഉപേക്ഷിച്ച് പോയാൽ വിവരമറിയും...

ലാലേട്ടനെ ഒന്ന് നേരില്‍ കാണണം എന്ന് ആഗ്രഹിക്കാത്ത ഏത് ഫാന്‍ ആണ് ഉണ്ടാവുക. 106 വയസ്സ് പ്രായമുള്ള തങ്കമ്മ മുത്തശ്ശിയെന്ന മോഹന്‍ലാല്‍ ആരാധികയ്ക്കും ആ ഒരു ആഗ്രഹം കലശലായിട്ടുണ്ടായിരുന്നു. എന്നാലത് സാധിക്കും മുന്‍പേ തങ്കമ്മ മുത്തശ്ശിയെ മരണം വന്നു വിളിച്ചു!

രണ്ട് ആഗ്രഹങ്ങൾ

രണ്ട് ആഗ്രഹങ്ങൾ

കോവളം മുട്ടയ്ക്കാട് കൃപാതീരം അഗതി മന്ദിരത്തിലെ അന്തേവാസിയായിരുന്നു നൂറ് കഴിഞ്ഞ തങ്കമ്മ മുത്തശ്ശി. പൂങ്കുളം സ്വദേശിയായ ഈ മുത്തശ്ശി മോഹന്‍ലാലിന്റെ വലിയ ആരാധിക ആയിരുന്നു. മരിക്കുന്നതിന് മുന്‍പ് മുത്തശ്ശിക്ക് രണ്ടേ രണ്ട് ആഗ്രഹങ്ങള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്.

സഫലമാകാതെ മരണം

സഫലമാകാതെ മരണം

രണ്ട് തങ്കമ്മ മുത്തശ്ശിക്ക് ഒരു പോലെ ശക്തമായ ആഗ്രഹങ്ങളായിരുന്നു. എന്നാല്‍ മുത്തശ്ശിയുടെ മരണം ഈ രണ്ട് ആഗ്രഹങ്ങളും സഫലീകരിക്കാതെയാണ്. മരണശേഷം തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് വേണ്ടി വിട്ട് നല്‍കണം എന്നതായിരുന്നു ആ ആഗ്രഹങ്ങളില്‍ ഒന്ന്.

ലാലേട്ടനെ കാണണം

ലാലേട്ടനെ കാണണം

രണ്ടാമത്തേത് തന്റെ പ്രിയപ്പെട്ട നടനായ മോഹന്‍ലാലിനെ ഒരുവട്ടമെങ്കിലും നേരില്‍ കാണുക എന്നതും. മോഹന്‍ലാലിനെ കാണാനൊക്കുമോ എന്ന് അഗതി മന്ദിരത്തിന്റെ ചുമതലയുള്ള സിസ്റ്റര്‍ റിക്‌സിയോട് മുത്തശ്ശി ഇടയ്ക്കിടെ ചോദിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ പലതും പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നുവത്രേ പതിവ്.

ആശ്വസിപ്പിക്കൽ ഇങ്ങനെ

ആശ്വസിപ്പിക്കൽ ഇങ്ങനെ

മോഹന്‍ലാലിനെ ഉടന്‍ കൃപാതീരത്തില്‍ കൊണ്ടുവരാമെന്നും പൊന്നാട അണിയിച്ച് ആദരിക്കാം എന്നൊക്കെയാണ് സിസ്റ്റര്‍ റിക്‌സി അടക്കമുള്ളവര്‍ തങ്കമ്മ മുത്തശ്ശിയെ പറഞ്ഞ് സമാധാനിപ്പിച്ചിരുന്നത്. പക്ഷേ അത് ഒരിക്കലും സംഭവിച്ചില്ല. കൃപാതീരം അധികൃതര്‍ ഈ ആഗ്രഹം സഫലമാക്കാന്‍ പല വഴികള്‍ തിരഞ്ഞിരുന്നു.

കുട്ടികളുടെ പോസ്റ്റർ

കുട്ടികളുടെ പോസ്റ്റർ

തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ കുട്ടികളും അധ്യാപകരും അതിനിടെ അമ്മൂമ്മയ്ക്ക് വേണ്ടി മോഹന്‍ലാലിനെ കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. ഒരു പോസ്റ്ററുണ്ടാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. കൃപാതീരത്തില്‍ ലാലേട്ടനെ 105 വയസ്സ് കഴിഞ്ഞ അമ്മൂമ്മ കാത്തിരിക്കുന്നുവെന്നും വിവരം ലാലേട്ടനില്‍ എത്തിക്കണം എന്നുമായിരുന്നു പോസ്റ്റര്‍.

 ലാലേട്ടൻ കാണാൻ വന്നില്ല

ലാലേട്ടൻ കാണാൻ വന്നില്ല

എന്നാലത് കൊണ്ടും വിചാരിച്ച ഫലമുണ്ടായില്ല. തങ്കമ്മ മുത്തശ്ശിയെ കാണാന്‍ പ്രിയനടന്‍ വന്നില്ല. ടിവി കാണുന്നത് ആയിരുന്നു മുത്തശ്ശിയുടെ പ്രിയവിനോദം. പ്രത്യേകിച്ച് മോഹന്‍ലാല്‍ സിനിമകള്‍. അധികം ആരോടും സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. ചോദിച്ചാല്‍ പക്ഷേ കൃത്യമായി മറുപടി പറയും.

അസുഖ ബാധിത

അസുഖ ബാധിത

പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെല്ലാം തങ്കമ്മ മുത്തശ്ശിക്കുണ്ടായിരുന്നു. അധിക നേരം തല നിവര്‍ത്തി വെച്ച് ഇരിക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ കൊടുക്കുന്ന എല്ലാ തരം ഭക്ഷണവും കഴിക്കുമായിരുന്നു. സിസ്റ്റര്‍മാരുടെ സഹായത്തോടെ കൃപാതീരം മന്ദിരത്തിന് ഉള്ളില്‍ നടക്കാനും മുത്തശ്ശിക്ക് ഇഷ്ടമായിരുന്നു.

രണ്ടാമത്തെ ആഗ്രഹം

രണ്ടാമത്തെ ആഗ്രഹം

വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് മുത്തശ്ശിയുടെ മരണം. ലാലേട്ടനെ കാണുക എന്ന ആഗ്രഹമോ നടന്നില്ല, മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ട് നല്‍കുക എന്ന രണ്ടാമത്തെ ആഗ്രഹമെങ്കിലും സാധിപ്പിക്കാന്‍ കൃപാതീരം അധികൃതര്‍ ശ്രമിക്കുകയുണ്ടായി. അതും വിജയിച്ചില്ല.

തൈക്കാട് അന്ത്യവിശ്രമം

തൈക്കാട് അന്ത്യവിശ്രമം

നാല് വര്‍ഷം മുന്‍പ് തങ്കമ്മ മുത്തശ്ശിയെ കൃപാതീരത്തില്‍ എത്തിച്ചവരുമായി കൃപാതീരം അധികൃതര്‍ ബന്ധപ്പെടുകയുണ്ടായി. എന്നാല്‍ ശരീരം മെഡിക്കല്‍ കോളേജിന് നല്‍കാന്‍ അവരുടെ അനുമതി ലഭിച്ചില്ല. മുത്തശ്ശിയുടെ രണ്ട് ആ്ഗ്രഹങ്ങളും സാധിപ്പിച്ച് നല്‍കാനായില്ലല്ലോ എന്ന സങ്കടത്തിലാണ് കൃപാതീരം അധികൃതര്‍. തൈക്കാട് ശാന്തികവാടത്തിലാണ് മുത്തശ്ശിക്ക് അന്ത്യവിശ്രമം.

English summary
Mohanlal's oldest woman fan passed away with out meeting him

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്