നടിയെ തട്ടിക്കൊണ്ടുപോയ ശേഷം ചെയ്യേണ്ടത് !! പൾസർ സുനിക്ക് നല്‍കിയ കൊട്ടേഷന്‍ ഇതോ !!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഒരിടവേളയ്ക്ക് ശേഷം ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കാക്കനാട് സബ്ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ വെളിപ്പെടുത്തലുകളാണ് കേസിന്റെ ദിശ തന്നെ മാറ്റി മറിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പ്രമുഖർക്കടക്കം പങ്കുണ്ടെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് സംശയം ഉയർന്ന സാഹചര്യത്തിൽ എന്തായിരുന്നു സുനിക്ക് കിട്ടിയ കൊട്ടേഷന്‍ എന്നൊരു ചോദ്യമുണ്ട്. അതിനും ഉത്തരം കിട്ടിക്കഴിഞ്ഞുവെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. 

പെണ്ണിന് ലൈംഗിക മോഹം പാടില്ല !! വികാരം ശമിപ്പിക്കാന്‍ പൈശാചിക കൃത്യം..!! സമാനതകളില്ലാത്ത ക്രൂരത..!!

കേരളം ഞെട്ടിയ രാത്രി

കേരളം ഞെട്ടിയ രാത്രി

സിനിമാ സംബന്ധമായ ജോലി കഴിഞ്ഞ് തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് കാറില്‍ മടങ്ങവേ ആണ് യുവനടിയെ പള്‍സര്‍ സുനി നേതൃത്വം കൊടുത്ത സംഘം കടത്തിയത്. ശേഷം രണ്ട് മണിക്കൂറോളം കാറില്‍ വെച്ച് നടിയെ ഉപദ്രവിച്ചു. ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

സുനി വിളിച്ചത് ആരെ

സുനി വിളിച്ചത് ആരെ

നടിയെ ക്രൂരമായി ഉപദ്രവിക്കുകയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതിന് ശേഷം വിശദാംശങ്ങള്‍ പള്‍സര്‍ സുനി ആരെയോ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇത് ആരാണെന്ന കാര്യത്തിലും ഇപ്പോള്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.സംഭവം നടക്കുന്നതിന് മുമ്പും ഒരു പ്രമുഖ വ്യക്തി പള്‍സര്‍ സുനിയെ പല തവണ ബന്ധപ്പെട്ടിരുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതാണ് കൊട്ടേഷൻ

ഇതാണ് കൊട്ടേഷൻ

നടിയുടെ നഗ്നഫോട്ടോ എടുക്കാനായിരുന്നു പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ ലഭിച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു.

പുറത്ത് പറയില്ലത്രേ

പുറത്ത് പറയില്ലത്രേ

തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോ എടുത്താല്‍ അക്കാര്യം നടി ഒരിക്കലും പുറത്തുപറയില്ലെന്ന് തനിക്കറിയാമെന്നും ക്വട്ടേഷന്‍ നല്‍കിയ പ്രമുഖന്‍ പള്‍സര്‍ സുനിക്ക് ഉറപ്പ് നല്‍കിയിരുന്നതായി ജിന്‍സന്‍ പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന.

രഹസ്യ മൊഴി

രഹസ്യ മൊഴി

ജിന്‍സിന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ആയതിനാലാണ് പുതിയ വിവരം പരിശോധിക്കുന്നത്.

സിനിമാലോകം ഞെട്ടും

സിനിമാലോകം ഞെട്ടും

അടുത്ത ദിവസം മജിസ്‌ട്രേററിന് മുന്നില്‍ നല്‍കുന്ന മൊഴിയിലും ജിന്‍സന്‍ ഈ വിവരങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഗൂഢാലോചനക്കാര്‍ കുടുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയെങ്കില്‍ മലയാള സിനിമാ രംഗത്ത് ഒരു ഭൂകമ്പം തന്നെയാകും സംഭവിക്കുക.

തെറ്റിദ്ധരിപ്പിക്കാൻ

തെറ്റിദ്ധരിപ്പിക്കാൻ

ഇത് ക്വട്ടേഷനാണെന്നും പിന്നില്‍ ഒരു സ്ത്രീ ആണെന്നും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി തന്നെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കാന്‍ പറഞ്ഞതായിരുന്നു എന്നാണ് പള്‍സര്‍ സുനി തന്നെ അന്ന് മൊഴി നല്‍കിയിരുന്നു.

ജിൻസും സംശയമുനയിൽ

ജിൻസും സംശയമുനയിൽ

നിര്‍ണായക വിവരങ്ങള്‍ പോലീസിനോട് പങ്കുവെച്ച ജിന്‍സും സംശയത്തിന്റെ നിഴലിലാണ്. പള്‍സര്‍ സുനിയും ജിന്‍സും ചേര്‍ന്ന് പ്രമുഖരില്‍ നിന്നും പണം തട്ടാനുള്ള ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണോ പുതിയ നീക്കമെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

സഹതടവുകാർ

സഹതടവുകാർ

കഴിഞ്ഞ ഫെബ്രുവരിയിലാണ് ജിന്‍സണും പള്‍സര്‍ സുനിയും ഒരുമിച്ച് കാക്കനാട് സബ്ജയിലില്‍ കഴിഞ്ഞത്. പത്ത് ദിവസത്തിനകം ജിന്‍സന്‍ ജയില്‍ മോചിതനാവുകയും ചെയ്തു. ചാലക്കുടിക്കാരനായ ഇയാളെ അന്വേഷണ സംഘം കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

ഇതെത്തുടര്‍ന്ന് ജിന്‍സന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം സിഎംജി കോടതി അനുമതി നല്‍കി. മൊഴിയില്‍ ജിന്‍സന്‍ ഉറച്ച് നിന്നാല്‍ പോലീസ് കോടതിയുടെ അനുമതിയോടം പള്‍സര്‍ സുനിയെ ഒരുവട്ടം കൂടി ചോദ്യം ചെയ്യും.

English summary
More revelations about the role of Actor in actress kidnapping case
Please Wait while comments are loading...