സിനിമ കാഴ്ചയുടെ ആഘോഷമായതായി വിഖ്യാത ചലച്ചിത്ര നിരൂപകന്‍ രാഘവേന്ദ്ര

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സാങ്കേതികവിദ്യ പുരോഗതി പ്രാപിച്ചതോടെ കാഴ്ചയുടെ ആഘോഷങ്ങളായി മാറിയ സിനിമ, ചലച്ചിത്രകല എന്ന നിലയില്‍ അപചയം നേരിടുകയാണെന്ന് വിഖ്യാത ചലച്ചിത്ര നിരൂപകന്‍ എം.കെ. രാഘവേന്ദ്ര അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ 'ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും' ദേശീയസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റോഡ് സുരക്ഷയില്‍ വീട്ടമ്മമാര്‍ക്കും വലിയ പങ്കെന്ന് റാഫ്

സിനിമാവ്യവാസായത്തിന് ചലച്ചിത്രവിമര്‍ശനം എന്നും തലവേദനയായിരുന്നു. എന്നാല്‍ കലയുടെ മാന്ത്രികതലങ്ങളെ യുക്തി പൂര്‍വ്വം വിശകലനം ചെയ്യാനും ആസ്വാദകസമൂഹത്തെ മുന്നോട്ട് നയിക്കാനും ചലച്ചിത്ര നിരൂപണം വളരുക തന്നെ വേണം. വിമര്‍ശകരില്ലാതെ ആധുനിക കാലത്ത് ചലച്ചിത്രകലയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. വ്യവാസായ മേഖലമായുള്ള സൗഹൃദങ്ങള്‍ക്കപ്പുറം സത്യസന്ധനായിരിക്കാന്‍ ചലച്ചിത്ര വിമര്‍ശകന് കഴിയണം. പക്ഷേ കഴിഞ്ഞ ഒരു ദശകത്തോളമായി ചലച്ചിത്രവിമര്‍ശന മേഖല പ്രതിസന്ധിയിലാണ്- അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കി.

malayala

മലയാളസര്‍വകലാശാലയില്‍ 'ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും' ദേശീയസെമിനാര്‍ ചലച്ചിത്ര നിരൂപകന്‍ എം.കെ. രാഘവേന്ദ്ര ഉദ്ഘാടനം ചെയ്യുന്നു.

അക്കാദമിക് ഡീന്‍ ഡോ. എം. ശ്രീനാഥന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രപഠന വിഭാഗം മേധാവി പ്രൊഫ. മധു ഇറവങ്കര, അസി.പ്രൊഫ. ആര്‍. വിദ്യ , പി.കെ. സുജിത്ത,് എം.എ. അനഘ എന്നിവര്‍ സംസാരിച്ചു.

ആഖ്യാന വൈവിധ്യമാണ് സിനിമയെ വേറിട്ട കലാരൂപമാക്കുന്നതെന്ന് 'ആഖ്യാനവിമര്‍ശനം' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ. ഉമര്‍ തറമേല്‍ പറഞ്ഞു. ഷോട്ടുകളും കട്ടുകളും വോര്‍തിരിച്ച് അറിയാനാകാതെ സുഗമമായ ആസ്വാദനം സാധ്യമാകുന്നിടത്താണ് ചലച്ചിത്രത്തിന്റെ കലാപരമായ ദൗത്യം പൂര്‍ണമാകുന്നത്

മൂലധന താല്പര്യം സംരക്ഷിച്ചുകൊണ്ട്, ലിംഗ അസമത്വത്തെയും ജാതി വ്യവസ്ഥയെയും അംഗീകരിക്കുന്ന സമീപനമാണ് മലയാളസിനിമ പൊതുവെ സ്വീകരിച്ചിരുന്നതെന്ന്

'ചലച്ചിത്രനിരൂപണം: ജാതിലിംഗസമീപനങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിച്ചു കൊണ്ട് ഡോ.കെ.പി. ജയകുമാര്‍ പറഞ്ഞു. പുരാണകഥകള്‍ക്ക് പകരം സാമൂഹ്യ വിഷയങ്ങളുമായി പ്രയാണമാരംഭിച്ച മലയാളസിനിമ മധ്യവര്‍ഗഭാവുകത്വത്തിലൂടെ സഞ്ചരിച്ച് സവര്‍ണഭാവുകത്വത്തില്‍ എത്തി നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. അന്‍വര്‍ അബ്ദുള്ള, ഡോ. ജോണി സി ജോസഫ്, ഡോ. ടി.വി. സുനീത, ഡോ.രോഷ്‌നി സ്വപ്ന എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണം നടന്നു. സെമിനാര്‍ വ്യാഴാഴ്ച സമാപിക്കും.

English summary
Movie reviewer Raghavendra's speech

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്