കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സീറ്റ് തന്നു: അതുപോലെ തന്നെ നല്ല ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചും തന്നു; വീരേന്ദ്രകുമാർ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിട്ട് ഇടുതുമുന്നണിക്കൊപ്പം പോയ ലോക് താന്ത്രിക്ക് ദള്‍ നേതാവ് എംപി വീരേന്ദ്രകുമാറിനോട് സഹതാപമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് മറുപടിയുമായി വീരേന്ദ്രകുമാര്‍ രംഗത്ത്. യുഡിഎഫ് എനിക്ക് സീറ്റ് തന്നത് ശരിയാണ്, അതുപോലെ തന്നെ നല്ല ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചും തന്നെന്നായിരുന്നു വീരേന്ദ്ര കുമാറിന്‍റെ മറുപടി.

പാലക്കാട് മണ്ഡലത്തില്‍ വെറുതെ നിന്ന് തന്നാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം അന്ന് പറഞ്ഞത്. അതനുസരിച്ചാണ് താന്‍ സ്ഥാനാര്‍ത്ഥിയായത്. ബാക്കിയെല്ലാം കോണ്‍ഗ്രസുകാര്‍ ചെയ്തു തന്നു. നല്ല ഭൂരിപക്ഷത്തില്‍ തോറ്റു വെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

mp-veerendrakumar

2014 ല്‍ പാലക്കാട് സീറ്റില്‍ യുഡിഎഫ് സ്ഥനാര്‍ത്ഥിയായി വിരേന്ദ്ര കുമാര്‍ മത്സരിച്ചപ്പോള്‍ സിപിഎമ്മിലെ ​എംബി രാജേഷിനോട് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടു. തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് പാലം വലിച്ചതെന്നായിരുന്നു വീരേന്ദ്ര കുമാറിന്‍റെ ആരോപണം.

<strong>കുമ്മനമല്ല, മോദി വന്നാലും പേടിയില്ല; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശശി തരൂര്‍</strong>കുമ്മനമല്ല, മോദി വന്നാലും പേടിയില്ല; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശശി തരൂര്‍

ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂച്ചയുടെ പ്രസവം പോലെയാണെന്നും സ്ഥാനാര്‍ത്ഥി ചര്‍ച്ച നടക്കുമ്പോള്‍ വീരേന്ദ്രകുമാറിനെ ചര്‍ച്ചക്ക് പോലും വിളിച്ചിട്ടില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോയ വീരേന്ദ്രകുമാറിനോട് സഹതാപമുണ്ട്. ചെറുപാര്‍ട്ടികളെ സീറ്റ് വിഭജനത്തോടെ സിപിഎം വിഴുങ്ങിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

English summary
mp verendrakumar against ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X