• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഹമ്മദ് റിയാസിന്റെ അനുയായികൾ ബിജെപിക്ക് വോട്ട് മറിച്ചു, മറുപടിയുമായി റിയാസ് രംഗത്ത്

കോഴിക്കോട്: ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്ക് വോട്ട് ചെയ്തു എന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ അവകാശവാദം ചര്‍ച്ചയാകുന്നു. കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിനോട് വിരോധമുളള സിപിഎമ്മുകാര്‍ തനിക്ക് വോട്ട് മറിച്ചു എന്നാണ് പ്രകാശ് ബാബുവിന്റെ വാദം.

റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ തന്നെ നേരിട്ട് വന്ന് കണ്ട് പിന്തുണ വാഗ്ദാനം ചെയ്തുവെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു. അല്‍പമെങ്കിലും മാന്യത ഉണ്ടെങ്കില്‍ അവരുടെ പേര് വിവരം പുറത്ത് വിടാനാണ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വെല്ലുവിളിച്ചിരിക്കുന്നത്.

കല്ലു വെച്ച നുണ

കല്ലു വെച്ച നുണ

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ഇന്നലെയും ഇന്നുമായി ചില യു ഡി എഫ് കക്ഷികളുടെ പാർട്ടി മാധ്യമങ്ങളും ചില ഓൺലൈൻ പത്രങ്ങളും ‘എന്റെ അണിക ൾ ബിജെപി ക്ക് വോട്ട് മറിച്ചുവെന്ന ‘കല്ലു വെച്ച നുണ എന്ന് ഏതൊരാൾക്കും പ്രാഥമികമായി തന്നെ മനസ്സിലാക്കാനാവുന്ന തരത്തിലുള്ള ബിജെപി നേതാവിന്റെ അഭിമുഖവും അവകാശവാദവും പ്രസദ്ധീകരിച്ചിട്ടുണ്ട് .

തൊണ്ട തൊടാതെ പ്രസിദ്ധീകരിച്ചു

തൊണ്ട തൊടാതെ പ്രസിദ്ധീകരിച്ചു

തികച്ചും വില കുറഞ്ഞതും ദുരപതിഷ്ഠിതവുമായ ഒരു ആക്ഷേപത്തിന് മറുപടി കൊടുക്കേണ്ടതില്ലന്നും അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണ് ഉചിതം എന്നുമാണ് ആദ്യം കരുതിയത്. എന്നാൽ ആർക്കും മനസ്സിലാക്കാനാവുന്ന ഈ നുണ, യുഡിഎഫ് മാധ്യമങ്ങൾ കൂടി ഇന്ന് തൊണ്ട തൊടാതെ പ്രസിദ്ധീകരിച്ചത് കണ്ടപ്പോഴാണ് നിയമ നടപടി സ്വീകരിക്കാനും അതിനെതിരായി പ്രതികരിക്കാനും തീരുമാനിച്ചത്.

‘റിയാസിന്റെ അനുയായികൾ ‘

‘റിയാസിന്റെ അനുയായികൾ ‘

1 ) ‘റിയാസിന്റെ അനുയായികൾ ‘എന്ന പരാമർശം കണ്ടു .ഇടതുപക്ഷ പ്രവർത്തകരായ ഞങ്ങൾക്ക് ആർക്കും അനുയായികളില്ല, ഞാനടക്കമുള്ള എല്ലാവരും പ്രസ്ഥാനത്തിന്റെ അനുയായികളും പ്രവർത്തകരുമാണ്. 2 ) കോഴിക്കോട് ലോകസഭ മണ്ഡലത്തിൽ പലയിടങ്ങളിലും ബി ജെ പിയുടെ വോട്ട് യു ഡി എഫ് സ്ഥാനാർത്ഥി വിലയ്ക്ക് വാങ്ങിയെന്ന യാഥാർത്ഥ്യം സി പി ഐ (എം) കോഴിക്കോട് ജില്ലാ സിക്രട്ടറി പുറത്ത് പറഞ്ഞപ്പോൾ നിങ്ങളിലുണ്ടായ മാനസിക സംഘർഷം ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്.

അവിഹിത -അവിശുദ്ധ കൂട്ടുകെട്ട്

അവിഹിത -അവിശുദ്ധ കൂട്ടുകെട്ട്

3 )കോൺഗ്രസ്സ് -ബിജെപി ഗൂഡാലോചനയുടെയും അവിഹിത -അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കി പത്രമാണ് ബിജെപി നേതാവിന്റെ ഈ പ്രസ്താവനയും .യു ഡി എഫ് -ബിജെപി ബന്ധം കയ്യോടെ വെളിവാക്കപ്പെട്ടതിന്റെ വിറളിയിൽ നിന്ന് ഉണ്ടായതാണ് ’ആടിനെ പട്ടിയാക്കുന്ന ’ ഈ അപവാദ പ്രചാരണവും എന്ന്

കോഴിക്കോടുകാർ മനസ്സിലാക്കും

പേരുവിവരം പുറത്ത് വിടൂ

പേരുവിവരം പുറത്ത് വിടൂ

4) അൽപ്പമെങ്കിലും രാഷ്ട്രീയ മാന്യത നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളെ വന്നു കണ്ടു എന്ന് പറയുന്നവരുടെ പേരുവിവരം പുറത്ത് വിടാൻ നിങ്ങളെ ഞങ്ങൾ വെല്ലുവിളിക്കുന്നു. രാഷ്ട്രീയ സത്യസന്ധതയും മാന്യതയും നിങ്ങളിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നില്ല.

ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യും

ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യും

ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാൾ തന്നെ കഴിഞ്ഞ ദിവസം കേരളത്തെ പറ്റി പറഞ്ഞ നുണ പ്രാചാരണം ഞങ്ങൾ കണ്ടതാണ്. നിങ്ങൾ എങ്ങിനെയൊക്കെ യുഡിഎഫിനെ സഹായിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിൽ ഞങ്ങൾ വിജയിക്കുകത്തന്നെ ചെയ്യും എന്ന് ഓർമിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജയരാജനെ വീഴ്ത്താൻ ബിജെപി-കോൺഗ്രസ് വോട്ട് കച്ചവടം, ബിജെപിയുടെ രഹസ്യ സർക്കുലർ

ഭാര്യയെക്കുറിച്ച് മിണ്ടാത്ത പ്രധാനമന്ത്രി, പേര് യശോദ ബെൻ, മറ്റൊന്നും അറിയില്ലെന്ന് മോദി

English summary
Muhammed Riyas against BJPs Prakash Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X