അതിരപ്പിള്ളി നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്ന് മുസ്ലീം ലീഗ്..സര്‍ക്കാരിന്‍റേത് വഞ്ചനാപരമായ നീക്കം

  • By: Nihara
Subscribe to Oneindia Malayalam

കോഴിക്കോട് : അതിരപ്പിള്ളി പദ്ധതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലീം ലീഗ്. പദ്ധതി നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണ്. പദ്ധതി നടപ്പിലാക്കരുതെന്ന യുഡി എഫ് സമീപനത്തോട് അനൈക്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിരപ്പിള്ളി ജലവൈദ്യത പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന സര്‍ക്കാര്‍ വാദത്തെ ഗൗരവകരമായി കാണേണ്ടതില്ലെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി പരിഗണിക്കേണ്ടതില്ല. ട്രാന്‍സ്‌ഫോമറും വൈദ്യുതി ലൈനും വലിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനമാകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Athirappilly

പദ്ധതി പ്രദേശത്ത് ലൈന്‍ വലിക്കുകയും ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയും ചെയ്തതായി കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരുന്നു. പാരിസ്ഥിതിക അനുമതി ലഭിച്ച ജൂലൈ 18 നു മുന്‍പാണ് അഞ്ചു കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിട്ടുള്ളത്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തപ്പോള്‍ മുതല്‍ അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് പല തരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഭരണപക്ഷത്ത് നിന്നും പദ്ധതിക്കെതിരെയുള്ള എതിര്‍പ്പ് സിപി ഐ തുറന്നു പ്രകടിപ്പിച്ചിരുന്നു.

English summary
Muslim League against Athirappilly project.
Please Wait while comments are loading...