മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 30 ന് : ചർച്ച സജീവം

  • Posted By:
Subscribe to Oneindia Malayalam

കാസറഗോഡ്: മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കൗൺസിൽ യോഗം 30 ന് രാവിലെ 10 മണിക്ക് കാസറഗോഡ് മുൻസിപ്പൽ ടൗൺ ഹാളിൽ ചേരും. ഭാരവാഹികൾ സംബന്ധിച്ച് പാർട്ടിക്ക് അകത്ത് ചർച്ച ആരംഭിച്ചിട്ടുണ്ടെങ്കിലും ഇനിയും ഒരു ധാരണയിൽ എത്തിയിട്ടില്ല. ചെർക്കളം അബ്‌ദുല്ല പ്രസിഡന്റും എം.സി ഖമറുദ്ധീൻ ജനറൽ സെക്രട്ടറിയും എ.അബ്‌ദുൾ റഹ്മാൻ ട്രഷററുമായുള്ള കമ്മിറ്റിയാണ് നിലവിലുള്ളത്.

ഇതാവണമെടാ കളക്ടര്‍! 'നിറപറ'യെ പറപ്പിച്ച ടിവി അനുപമ ഐഎഎസ്, ചാണ്ടിയ്ക്ക് മുന്നിലും പതറിയില്ല...

തുടർച്ചയായി മൂന്ന് തവണ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചവർ മാറി നിൽക്കണമെന്നാണ് പാർട്ടിയുടെ പുതിയ തിരഞ്ഞെടുപ്പ് മാർഗ നിർദ്ദേശത്തിൽ പറയുന്നത്. ഇത് പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഭീമാപള്ളി റഷീദും, കൊല്ലത്ത് യുനൂസ്‌ കുഞ്ഞും മാറി നിന്നവരാണ്. ഇരുവരും അതാത് ജില്ലകളിൽ മൂന്ന് തവണയോ അതിലധികമോ പ്രസിഡണ്ട് സ്ഥാനം വഹിച്ചവരാണ്.

league

കാസറഗോഡ് ജില്ലയിൽ ചെർക്കളം അബ്‌ദുള്ളയും എം.സി ഖമറുദീനും തുടർച്ചയായി മൂന്ന് തവണ പൂർത്തീകരിച്ച് കഴിഞ്ഞു. പ്രധാന സ്ഥാനത്തുള്ള രണ്ട് പേർ മാറിനിൽകുന്നത് ദോഷം ചെയ്യുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
muslim league district representatives election on 30th november

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്