ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത.. ഇനി മുതല്‍ ട്രെയിനുകള്‍ നേരത്തെ എത്തും

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പുതിയ റെയില്‍വേ ടൈം ടേബിള്‍ പ്രകാരം കേരളത്തിലെ പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. കേരളത്തിന് പുതുതായി അനുവദിച്ച കൊച്ചുവേളി-മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ, ഗാന്ധിധാം-തിരുനെല്‍വേലി ഹംസഫര്‍ ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കുന്ന ദിവസം പ്രഖ്യാപിച്ചിട്ടില്ല. അന്ത്യോദയയില്‍ ജനറല്‍ കോച്ചുകള്‍ മാത്രമേ ഉള്ളൂ. പകരം സ്ലീപ്പര്‍ കോച്ചുള്ള ട്രെയിന്‍ അനുവദിക്കണം, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് രാവിലെ 10 എത്തും വിധം ക്രമീകരിക്കണം എന്നിങ്ങനെയുള്ള യാത്രക്കാരുടെ ആവശ്യങ്ങള്‍ റെയില്‍വേ പരിഗണിച്ചിട്ടില്ല. പുതിയ ടെംടേബിളില്‍ രാവിലെ 10.10നാണ് ട്രെയിനെത്തുക.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും! മതംമാറ്റാൻ പോപ്പുലർ ഫ്രണ്ടിന് ഹവാല പണം? ഒളിക്യാമറയിൽ ഞെട്ടി രാജ്യം

ചെന്നൈ സെന്‍ട്രല്‍-പഴനി എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-തിരുവനന്തപുരം അനന്തപുരി എക്‌സ്പ്രസ്, തിരുച്ചെന്തൂര്‍-പഴനി പസഞ്ചര്‍ എന്നീ ട്രെയിനുകള്‍ കേരളത്തിലേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മിക്ക ട്രെയിനുകളുടേയും സമയം നേരത്തെയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് പത്ത് മിനുറ്റ് മുതല്‍ 75 മിനുറ്റ് വരെ യാത്രയില്‍ സമയലാഭമുണ്ടാകും. ചെന്നൈ എഗ്മൂര്‍- മംഗളൂരു എക്‌സ്പ്രസ് ഒരു മണിക്കൂറും, പുതുച്ചേരി- മംഗളൂരു എക്‌സ്പ്രസ് 75 മിനുറ്റും നേരത്തെ യാത്രസമയം പുനക്രമീകരിച്ചിട്ടുണ്ട്.

English summary
News Train timings to start from today

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്