മലപ്പുറത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; കുട്ടികൾ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

നിലമ്പൂരിൽ: നിലമ്പൂര്‍ വഴിക്കടവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നിലമ്പൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 7 പേരുടെ നില ഗുരിതരമാണെന്നു റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇവരെ  പ്രാഥമിക ചികിൽസയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. കുട്ടികൾക്ക് പുറമേ ചില നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ഇതെന്താ വെള്ളരിക്കാ ​പട്ടണമോ..? രചനയെ പിന്തുണച്ച് ബിജെപി എംപി, കേസിൽ സുപ്രീംകോടതി ഇടപെടണം

രാവിലെ 9 മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കർണാടകയിൽ നിന്ന് കൊപ്ര ലോഡുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് വഴിയിൽ കണ്ട ഒട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ശേഷം സ്കൂൾ ബസിലിടിക്കുകയും തുടർന്ന് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞു കയറുകയുമായിരുന്നു.  മണിമൂളി സികെഎച്ച്എസ്എസിലെ വിദ്യാർഥികൾക്കാണ് മരിച്ചത്. കൂട്ടികളുടെ മൃതദേഹങ്ങൾ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു.

malapuram acident

അതേസമയം അപകടം ഉണ്ടാക്കിയ ലോറി ഡ്രൈവർക്ക് പക്ഷാഘാതമുണ്ടായതാണ് അപകടത്തിലാക്കിയതെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു. 65കാരനായ ലോറി ഡ്രൈവര്‍ മുസ്തഫ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയില്‍ ചികിത്സയിലാണ്. അപകടത്തിന് മുമ്പ് പക്ഷാഘാതം ഉണ്ടായതാകാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇയാൾ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
school bus accident in malapuram.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്