പ്രണയദിനത്തില്‍ അരുംകൊല;മൂന്നാറില്‍ പ്ലേ സ്‌കൂള്‍ അധ്യാപികയെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

  • By: Afeef
Subscribe to Oneindia Malayalam

ഇടുക്കി: മൂന്നാറില്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപികയെ കുട്ടികളുടെ കണ്‍മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി. ഗുണ്ടുമലയിലെ പ്ലേ സ്‌കൂള്‍ അധ്യാപികയായ രാജഗുരുവിനെയാണ് പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

ഫെബ്രുവരി 14 ചൊവ്വാഴ്ച രാവിലെയാണ് അധ്യാപികയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണവുമായി സ്‌കൂളിലെത്തിയ രക്ഷിതാക്കളാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അധ്യാപികയുടെ മൃതദേഹം കണ്ടത്. ക്ലാസിലെ കുട്ടികളെല്ലാം ഭയന്ന് വിറങ്ങലിച്ചിരിക്കുകയായിരുന്നെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

പിഞ്ചുകുട്ടികളുടെ മുന്നില്‍...

പിഞ്ചുകുട്ടികളുടെ മുന്നില്‍...

മൂന്നാറിന് സമീപത്തെ ഗുണ്ടുമലയിലാണ് പ്ലേ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് അധ്യാപികയായ രാജഗുരുവിനെ ക്ലാസ് മുറിയില്‍ വെച്ച് കൊലപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളായ കുട്ടികളുടെ മുന്നില്‍വെച്ചായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.

മൃതദേഹം കണ്ടത് രക്ഷിതാക്കള്‍...

മൃതദേഹം കണ്ടത് രക്ഷിതാക്കള്‍...

തങ്ങളുടെ അധ്യാപിക കണ്‍മുന്നില്‍ വെച്ച് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കുട്ടികള്‍. സംഭവത്തിന് ശേഷം കുട്ടികള്‍ ഉറക്കെ നിലവിളിച്ച് കരയുകയായിരുന്നെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഉച്ചഭക്ഷണവുമായെത്തിയ രക്ഷിതാക്കളാണ് അധ്യാപികയുടെ മൃതദേഹം കണ്ടത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മൂന്നാറിലേക്ക്...

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മൂന്നാറിലേക്ക്...

അന്യ സംസ്ഥാന തൊഴിലാളിയാണ് അധ്യാപികയെ കുട്ടികളുടെ മുന്നില്‍ വെച്ച് കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ അന്വേഷണത്തിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ടാറ്റയുടെ പ്ലേ സ്‌കൂള്‍...

ടാറ്റയുടെ പ്ലേ സ്‌കൂള്‍...

ടാറ്റാ ടീ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കൊലപാതകം നടന്ന പ്ലേ സ്‌കൂള്‍. മൂന്നാര്‍ മറയൂര്‍ റൂട്ടില്‍ മൂന്നാറില്‍ നിന്ന് ഇരുപത് കിലോമീറ്ററോളം അകലെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

English summary
Nursery School Teacher Killed in Munnar.
Please Wait while comments are loading...