ഇന്ന് അത്തം ഒന്ന്; ചമയങ്ങളില്ലാതെ ഓണം; ജാഗ്രതയോടെ ഓണാഘോഷം
കോഴിക്കോട്: ഇന്ന് അത്തം ഒന്ന്. ഇനി തിരുവോണം വരെയുള്ള പത്ത് നാള്‍ മലയാളികള്‍ക്ക് ഓണത്തിരക്കാണ്. എന്നാല്‍ കഴിഞ്ഞ തവണ പ്രളയമായിരുന്നു ഓണത്തിന്റെ നിറം കെടുത്തിയതെങ്കില്‍ ഇത്തവണ കൊറോണ വൈറസ് രോഗമാണ്.
കേരളത്തില്‍ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നത് തൃക്കാക്കരയിലാണ്. എന്നാല്‍ ഇത്തവണ ഇവിടേയും ചടങ്ങില്‍ മാത്രമാണ് ഓണാഘോഷം. ഇതിനകം തന്നെ സജീവമാകേണ്ട ഓണ വിപണി ഇതുവരേയും ഉണര്‍ന്നിട്ടില്ല.
കൊവിഡ് കാലമായതിനാല്‍ തന്നെ ഓണാഘോഷങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷം വീടുകള്‍ക്കുള്ളില്‍ ഒതുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പൂക്കളമൊരുക്കുന്നതിനായി അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണം. മറ്റിടങ്ങളില്‍ നിന്നുള്ള പൂക്കള്‍ കൊവിഡ് വ്യാപനസാധ്യത ഉയര്‍ത്തുമെന്നതിനാലാണിത്.
കൂട്ടംകൂടിയുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കണം. ഒപ്പം പൊതുപരിപാടികള്‍ ഒഴിവാക്കേണ്ടതായുണ്ട്. പൊതു സ്ഥലങ്ങളില്‍ ഓണസദ്യപാടില്ല, കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങൡ പറയുന്നു.
ഓണാഘോഷത്തിനായി വിവിധ ഇടങ്ങളില്‍ നിന്നം കേരളത്തിലേക്കെന്നുവര്‍ നിര്‍ബന്ധമായും കൊവി്ഡ് പരിശോധന നടത്തേണ്ടതുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോളെജുകള്‍ ഉള്‍പ്പെടെ വിദ്യഭ്യാസ സ്ഥാപനങ്ങളൊന്നും തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ഓണവും ഇത്തവണ വീട്ടില്‍ തന്നെയാണ്. ഓഘോഷങ്ങളൊക്കെയും ഓണ്‍ലൈനിലേക്ക് വഴിമാറും. എന്തിരുന്നാലും മുണ്ടകന്‍ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.
കേരള സര്‍ക്കാര്‍ രണ്ട് വിമാനത്താവളങ്ങള്‍ പിപിപി മോഡലില്‍ വിജയകരമായി നടത്തുന്നു: കേന്ദ്ര മന്ത്രി
കോണ്‍ഗ്രസിന് 40 ലേറെ സീറ്റുകള്‍ നല്‍കും; തമിഴ്നാട്ടില്‍ അധികാരം പിടിക്കുമെന്നുറച്ച് ഡിഎംകെ സഖ്യം