സോളാര്‍ കേസ് ഉമ്മന്‍ ചാണ്ടിക്ക് കുരുക്കാകും; പുതിയ വെളിപ്പെടുത്തലിനൊരുങ്ങി സരിത
സംസ്ഥാന രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മചാണ്ടി കൂടുതല്‍ പ്രശ്‌നങ്ങളിലേക്കെന്ന് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മചാണ്ടി കൂടുതല്‍ പ്രശ്‌നങ്ങളിലേക്കെന്ന് റിപ്പോര്‍ട്ട്. കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്ന നടപടികള്‍ ഉമ്മന്‍ചാണ്ടിയുടെയും മറ്റു നേതാക്കളുടെയും രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തും.
ഓവര്‍ ലോഡഡ്, ഫേസ്ബുക്ക് സൈറ്റും ആപ്പും ഡൗണ്‍, ഓര്‍ക്കൂട്ടിന്റെ ഗതിയാകുമോ?
തന്റെതന്നെ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യക്തമായ റിപ്പോര്‍ട്ടെഴുതിയിരിക്കുന്നത് എന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. മാത്രമല്ല, കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണത്തില്‍ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും യുഡിഎഫിനെ കാര്യമായി ബാധിച്ചേക്കും.

ലൈംഗിക ചൂഷണക്കേസിലും മറ്റും സരിതയുടെ നിലപാടുകള്‍ നിര്‍ണായകമായിരിക്കും. നേതാക്കളുടെ രാഷ്ട്രീയ ഭാവിതന്നെ സരിതയുടെ മൊഴിയെ ആശ്രയിച്ചായിരിക്കുമെന്നാണ് സൂചന. താന്‍ നേരത്തെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം പുതിയ വെളിപ്പെടുത്തലുണ്ടാകുമെന്ന് സരിത വ്യക്തമാക്കിയിട്ടുണ്ട്. സോളാര്‍ കേസ് വീണ്ടും സജീവമാകുന്നതോടെ വിലപേശലും കേസൊതുക്കാനുള്ള ശ്രമവും ആരോപണ പ്രത്യാരോപണവുമെല്ലാം സംസ്ഥാന രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കും.












Click it and Unblock the Notifications