കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരുണക്കാന്‍ സമര പന്തലിലെത്തി ഉമ്മന്‍ ചാണ്ടി, സങ്കടം പറഞ്ഞ് സമരക്കാര്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാന്ത്വന സ്പര്‍ശവുമായി ഉമ്മന്‍ ചാണ്ടി സമരവേദിയിലെത്തി. അവരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. സമര നേതാക്കളുമായും അദ്ദേഹം സംസാരിച്ചു. കോണ്‍ഗ്രസ് കൂടി സമരക്കാര്‍ക്ക് വേണ്ടി പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ടിറങ്ങിയത്. സംസാരിക്കുന്നതിനിടെ ഉദ്യോഗാര്‍ത്ഥികള്‍ ഉമ്മന്‍ ചാണ്ടിയുടെ കാല് പിടിച്ച് കരയുകയും ചെയ്തു. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് ഉദ്യോഗാര്‍ത്ഥികളുടെ സമരം നീളുകയാണെന്ന് ഇതോടെ വ്യക്തമാക്കുകയാണ്.

1

സര്‍ക്കാര്‍ നേരത്തെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. അതേസമയം ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളുടെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം നിയമനടപടിയിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിന് വീണ്ടും സാധുത നല്‍കേണ്ടതുണ്ട്. അതിന് കോടതിക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരുന്നു. എന്നിട്ടും അതിന് സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

സര്‍ക്കാര്‍ കാലാവധി നീട്ടാത്ത സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഇതിനായി എല്ലാ നിയമ വശങ്ങളും പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി. അതേസമയം സമരത്തെ തള്ളിപ്പറഞ്ഞ സര്‍ക്കാരിനെതിരെ യാക്കോബായ സഭ നിരണ ഭദ്രാസനാധിപനും രംഗത്തെത്തി. നീണ്ട സമരങ്ങളുടെ ചരിത്ര പാരമ്പര്യം ഉള്ള ഇടതുപക്ഷത്തിന് സമരങ്ങളോട് അസഹിഷ്ണുതയും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപോലീത്ത് പറഞ്ഞു. സിപിഎം നേതാക്കള്‍ ഒന്നടങ്കം സമരം പ്രതിപക്ഷ ഗൂഢാലോചനയെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്.

സ്റ്റൈലിഷ് ലുക്കില്‍ മാളവിക മോഹനന്‍; പുതിയ ചിത്രങ്ങള്‍

അതേസമയം സിപിഐയുടെ യുവജന സംഘടനയും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സമരം നടത്തുന്ന റാങ്ക് ഹോള്‍ഡര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും സര്‍ക്കാരിന്റെ ഭാഗം ബോധ്യപ്പെടുത്തുകയും ചെയ്യണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സമരത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അപലപനീയമാണ്. യുഡിഎഫും ബിജെപിയും ഈ സമരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. പെന്‍ഷന്‍ പ്രായം കൂട്ടി കേരളത്തിലെ യുവജനങ്ങളോട് മാപ്പ് അര്‍ഹിക്കാത്ത ക്രൂരത കാണിച്ച യുഡിഎഫ് നേതാക്കള്‍ ഇന്ന് യുവജനങ്ങളോട് കാണിക്കുന്ന സ്‌നേഹം കാപട്യമാണെന്നും എഐവൈഎഫ് പറഞ്ഞു.

English summary
oommen chandy visits psc rank holders protest site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X