സിപിഐ സംസ്ഥാന സമ്മേളനത്തിനുള്ള രണ്ട് ഏക്കറിലെ ജൈവ നെല്‍കൃഷി വിളഞ്ഞു, കൊയ്ത്തുത്സവം നടത്തി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: 2018 മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ മലപ്പുറം ജില്ലയില്‍ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജൈവ നെല്‍കൃഷിയുടെ കൊയത്തുല്‍ത്സവം നടത്തി. സി.പി.ഐ ഏലംകുളം ലോക്കല്‍ കമ്മിറ്റിയും, അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ കമ്മിറ്റിയും സംയുക്തമായി മുതുകുര്‍ശി മങ്ങോട്ട് നിലത്താണ് ജൈവ നെല്‍കൃഷി ആരംഭിച്ചിരുന്നത്.

മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് എന്ന സിനിമയുടെ വിജയാഘോഷവും താരങ്ങൾക്കും, അണിയറ പ്രവർത്തകർക്കുള്ള സ്വീകരണവും

കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തില്‍ ഇന്നലെ കൊയ്ത്ത് നടത്തി. കഴിഞ്ഞ ആഗസ്റ്റ് 17നാണ് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ജൈവ കൃഷിക്ക്് തുടക്കം കുറിച്ചത്. എം.എം.അഷ്ടമൂര്‍ത്തിയാണ് രണ്ട് ഏക്കര്‍ കൃഷിയിടം സൗജന്യമായി നല്‍കിയത്. കൊയ്തെടുത്ത നെല്ല് ഭക്ഷണമായി സമ്മേളന ദിവസങ്ങളില്‍ പ്രതിനിധികള്‍ക്ക് നല്‍കും. ചടങ്ങില്‍ ജില്ലാ സെക്രട്ടറി പി.പി.സുനീര്‍, ജില്ലാഎക്സിക്യൂടീവ് മെമ്പര്‍ എം.എ.അജയകുമാര്‍, വി.വി.ആര്‍.പിള്ള, പി.തുളസിദാസ്, ഇ.അബ്ദു, ഇ.പി.ബഷീര്‍, എം.ആര്‍.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

cpi

2018മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ മലപ്പുറം ജില്ലയില്‍ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജൈവ നെല്‍കൃഷിയുടെ കൊയത്തുല്‍ത്സവം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഏറെ താല്‍പര്യത്തോടെയാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കമുള്ള ജൈവ നെല്‍കൃഷിയുടെ മേല്‍നോട്ടം ാഹിക്കുന്നത്. മലപ്പുറത്തു നടക്കുന്ന സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ ദിവസങ്ങളും നടക്കുമെന്നു സി.പി.ഐ ഭാരവാഹികള്‍ വ്യക്തമാക്കി. സമ്മേളനത്തിനുള്ള ജൈവ നെല്‍കൃഷി നടത്താന്‍ സൗജന്യമായി രണ്ട് ഏക്കര്‍ കൃഷിയിടം പാര്‍ട്ടിക്കു നല്‍കിയ എം.എം അഷ്ടമൂര്‍ത്തിക്കു നേതാക്കള്‍ ഉപഹാരം സമര്‍പ്പിക്കും. കൊയ്തെടുത്ത നെല്ല് മാത്രമാകും സമ്മേളന ദിവസങ്ങളില്‍ ഭക്ഷണത്തിന് ഉപയോഗിക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Organic paddy cultivation done in CPI State convention area

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്