കെകെ രമയെ സിപിഎമ്മിലേക്ക് ക്ഷണിച്ച് പി മോഹനന്‍, നിലപാട് തിരുത്തണം, പാര്‍ട്ടി നയങ്ങളുമായി യോജിക്കണം

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

കോഴിക്കോട്: ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായി കെകെ രമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം. നിലപാട് തിരുത്തി പാര്‍ട്ടിയുടെ നയങ്ങളുമായി യോജിക്കാന്‍ തയ്യാറാണെങ്കില്‍ രമയ്ക്കും പാര്‍ട്ടിയിലേക്ക് വരാമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കി. അതേസമയം സിപിഎമ്മിന് നിരന്തരം തലവേദന ഉയര്‍ത്തുന് ആര്‍എംപിയെ ഒതുക്കാനുള്ള തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. സിപിഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന് മോഹനന്‍ പറഞ്ഞു.

വെട്ടികൊലയാളികളും നക്കികൊലയാളികളും നിരാശരാകേണ്ടിവരും, കോടിയേരിക്ക് കെകെ രമയുടെ രൂക്ഷ വിമർശനം...

1

അതേസമയം ടിപി ചന്ദ്രശേഖരന്‍ കുലകുത്തിയാണെന്ന പിണറായി വിജയന്റെ പ്രസ്താവന പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായതാണെന്ന് മോഹനന്‍ പറഞ്ഞു. നേരത്തെ ടിപി മനസ് കൊണ്ട് സിപിഎമ്മുകാരനായിരുന്നെന്നും എന്നാല്‍ രമ അങ്ങനെയല്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രമയെ പാര്‍ട്ടിയിലേക്ക് സിപിഎം സ്വാഗതം ചെയ്തിരിക്കുന്നത്. ടിപിയെ പാര്‍ട്ടിയിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ നേതാക്കള്‍ പ്രത്യേകമായി ശ്രമിച്ചിരുന്നുവെന്ന് മോഹനന്‍ സൂചിപ്പിച്ചു. സിപിഎം നശിക്കണമെന്ന് ടിപി ആഗ്രഹിച്ചിരുന്നില്ലെന്നും അവരെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കാനും അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

2

എന്നാല്‍ കോടിയേരി പച്ചക്കള്ളമാണ് പറയുന്നതെന്ന് രമ ആരോപിച്ചിരുന്നു. സിപിഎമ്മിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണ് ടിപിയെ കൊന്നതെന്ന് രമ ചോദിച്ചിരുന്നു. ആര്‍എംപി ടിപിയുടെ പാര്‍ട്ടിയാണ് എന്റേതല്ല. കോടിയേരി നാണമില്ലാതെ നുണപറയുകയാണെന്നും രമ തിരിച്ചടിച്ചിരുന്നു.

ടിപി സിപിഎമ്മിലേക്ക് തിരിച്ചു വരുമായിരുന്നു; പാർട്ടി നശിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് കോടിയേരി

ബിജെപിയുടെ രാഷ്ട്രീയ തേരോട്ടത്തിന് സഡന്‍ബ്രേക്ക്! കാവിക്കൊടി ഇനി പാറില്ല, വരുന്നത് മഹാസഖ്യം!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
p mohanan welcomes kk rama to cpm

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്