കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദിപ്രമേയത്തില്‍ ജോര്‍ജ്ജിന്‍റെ വിപ്പില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫില്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പ്രശ്‌നം വീണ്ടും പുകയുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് യുഡിഎഫ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയില്ല. ഘടകക്ഷികളുടെ പാര്‍ട്ടി വിപ്പുകള്‍ക്ക് കത്ത് നല്‍കുകമാത്രമാണ് പിസി ജോര്‍ജ്ജ് ചെയ്തത്.

കോണ്‍ഗ്രസ്, സോഷ്‌ലിസ്റ്റ് ജനത എന്നീ പാര്‍ട്ടികളുടെ വിപ്പ് മാര്‍ക്ക് പ്രത്യേകം വിപ്പ് നല്‍കിയിട്ടില്ല. പിസി ജോര്‍ജ്ജിന്റെ വിപ്പ് സ്വീകരിക്കില്ലെന്ന് ഈ പാര്‍ട്ടികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

PC George

സാധാരണ ഗതിയില്‍ യുഡിഎഫിലെ എല്ലാ അംഗങ്ങള്‍ക്കും പ്രമേയം പാസാക്കാന്‍ വിപ്പ് നല്‍കേണ്ടത് ചീഫ് വിപ്പാണ്. ഈ കീഴ് വഴക്കം തെറ്റിച്ചുകൊണ്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്.

പിസി ജോര്‍ജ്ജിനെതിരെ യുഡിഎഫിലെ ഘടകക്ഷികള്‍ക്കുള്ള പ്രതിഷേധമാണ് ഇതിലൂടെ പുറത്ത് വരുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് പിസി ജോര്‍ജ്ജിനോട് കടുത്ത വിയോജിപ്പാണ് പ്രകടമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാത്രമാണ് ഇപ്പോഴും പിസി ജോര്‍ജ്ജിന് നിശബ്ദമായെങ്കിലും പിന്തുണ നല്‍കുന്നത്.

യുഡിഎഫിലെ പടലപ്പിണക്കം നിയമസഭ സമ്മേളത്തിലും പ്രകടമാവുകയാണ് എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് യുഡിഎഫിലെ മിക്ക കക്ഷികളും പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗവും പിസി ജോര്‍ജ്ജിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്.

English summary
PC George will not give whip in thanks resolution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X