• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീണാ ജോര്‍ജ്ജിനെ വീഴ്ത്താന്‍ കോണ്‍ഗ്രസിന് പിസി ജോര്‍ജ്ജിന്‍റെ പിന്തുണ! ഇടതുപക്ഷം വിയര്‍ക്കും

  • By

ശബരിമല സമരത്തോടെ ' എ ക്ലാസ്' മണ്ഡലമായ മാറിയ പത്തനംതിട്ടയില്‍ ഇത്തവണ പോരാട്ടം കനക്കും. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എംഎല്‍എ വീണാ ജോര്‍ജ്ജാണ് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആന്‍റോ ആന്‍റണിയും മത്സര രംഗത്തുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലേങ്കിലും ശബരിമല സമരത്തോടെ ' സ്റ്റാര്‍' ആയ കെ സുരേന്ദ്രന്‍ തന്നെയാവും മത്സരത്തിന് ഇറങ്ങുകയെന്നത് ഏറെ കുറെ ഉറപ്പായിട്ടുണ്ട്.

അതേസമയം സിപിഎമ്മിനും കോണ്‍ഗ്രസിനും വന്‍ വെല്ലുവിളി ഉയര്‍ത്തി പത്തനംതിട്ടയില്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച പിസി ജോര്‍ജ്ജ് മണ്ഡലത്തില്‍ മത്സരിച്ചേക്കില്ലെന്നാണ് വിവരം. ഇടതുപക്ഷത്തിന് പാലം വലിച്ച് യുഡിഎഫുമായി കൈകോര്‍ക്കാനുള്ള ശ്രമമാണ് പിന്നില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. വിശദാംശങ്ങളിലേക്ക്

 ചുവടുമാറ്റി പിസി

ചുവടുമാറ്റി പിസി

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് താന്‍ എന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിഷയത്തില്‍ പിസി ആവോളം വിമര്‍ശിച്ചിട്ടുമുണ്ട്. തന്‍റെ മണ്ഡല പരിധിയായ എരുമേലിയില്‍ മല ചവിട്ടാനെത്തുന്ന യുവതികളുടെ കാല് കുത്തിക്കില്ലെന്ന് വരെ പറഞ്ഞിട്ടുണ്ട് പിസി.

 ബിജെപിയോട് ഇടഞ്ഞു

ബിജെപിയോട് ഇടഞ്ഞു

ഒടുവില്‍ ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തതെന്ന് പറഞ്ഞ് നിയമസഭയില്‍ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലുമായി സഹകരിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ എന്‍ഡിഎ സഹകരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പിസിക്കെതിരെ രംഗത്തെത്തി.

 മടക്കം യുഡിഎഫിലേക്ക്

മടക്കം യുഡിഎഫിലേക്ക്

ഇതോടെ പിസി വീണ്ടും യുഡിഎഫിലേക്ക് മടങ്ങാനുള്ള ആലോചനകള്‍ ശക്തമാക്കി. ദില്ലിയില്‍ എത്തി പിസി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും സോണിയ പിസിയെ തിരിഞ്ഞ് പോലും നോക്കിയില്ല.

 എട്ട് നിലയില്‍ പൊട്ടി

എട്ട് നിലയില്‍ പൊട്ടി

കേരള ഘടകം നേതാക്കളും പിസിയുടെ മുന്നണി പ്രവേശത്തെ ശക്തമായി എതിര്‍ത്തു. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനുള്ള പിസിയുടെ ശ്രമം എട്ട് നിലയില്‍ പരാജയപ്പെട്ടു.

 ഒരു ലക്ഷം വോട്ടിന്

ഒരു ലക്ഷം വോട്ടിന്

ഇതോടെയാണ് താന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ്ജ് പ്രഖ്യാപിച്ചത്. വമ്പന്‍ ഭൂരിപക്ഷത്തില്‍ അവിടെ മത്സരിച്ച് ജയിക്കുമെന്ന് വെല്ലുവിളിച്ചെങ്കിലും വീണ്ടും അടവുമാറ്റുകയാണ് പിസി. താന്‍ പത്തനംതിട്ടയില്‍ മത്സരിക്കില്ലെന്നാണ് പുതിയ പ്രഖ്യാപനം.

 പരാജയം ഉറപ്പാക്കും

പരാജയം ഉറപ്പാക്കും

മതവിശ്വാസങ്ങളേും ആചാര അനുഷ്ടാനങ്ങളേയും അധിക്ഷേപിക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനാല്‍ ഇത്തവണ മത്സരത്തിന് ഇല്ലെന്നും പിസി വ്യക്തമാക്കി.

 ജനപക്ഷം മത്സരിക്കില്ല

ജനപക്ഷം മത്സരിക്കില്ല

പിസി ജോര്‍ജ്ജ് പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ അത് ഇടതുപക്ഷത്തിന് അനുകൂല സാഹചര്യം മണ്ഡലത്തില്‍ ഉണ്ടാക്കുമെന്ന നിഗമനമാണ് പിന്‍മാറ്റത്തിന് പിന്നില്‍. പത്തനംതിട്ടയടക്കം ഒരു മണ്ഡലത്തലും പിസി ജോര്‍ജ്ജിന്‍റെ ജന പക്ഷം മത്സരിച്ചേക്കില്ല.

 തിരുമാനം ഇന്ന്

തിരുമാനം ഇന്ന്

ഏത് മുന്നണിയെ പിന്തുണയ്ക്കണമെന്ന കാര്യത്തിലും ഇന്ന് തിരുമാനം എടുക്കും. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതോടെയാണ് പിസി മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നാണ് വിവരം.

 ഓഫര്‍ ഇങ്ങനെ

ഓഫര്‍ ഇങ്ങനെ

മത്സരിക്കരുതെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ പിസിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മത്സരിച്ചില്ലേങ്കില്‍ യുഡിഎഫ് പ്രവേശനമാണ് പിസി ജോര്‍ജ്ജിനുള്ള ഓഫര്‍ എന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു. യുഡിഎഫിനൊപ്പം നില്‍ക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം.

 തലകുലുക്കി യുഡിഎഫ്

തലകുലുക്കി യുഡിഎഫ്

നേരത്തേ പിസിയെ സ്വീകരിക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായിരുന്നില്ല. എന്നാല്‍ നിവിലെ സാഹചര്യത്തില്‍ പിസിയുടെ പിന്തുണ സ്വീകരിക്കാനാണ് കോണ്‍ഗ്രസ് നിലപാടെന്നാണ് വിവരം.

ഗുണം ചെയ്യും

ഗുണം ചെയ്യും

ജോര്‍ജ്ജിന്‍റെ നിയമസഭാ മണ്ഡലമായ പൂഞ്ഞാര്‍ ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട മണ്ഡലം. ഇവിടെ ജനപക്ഷത്തിന്‍റെ നിലപാട് നിര്‍ണായകാണെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

English summary
pc george wont contest from pathanamthitta says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X