കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: വ്യവസായ വകുപ്പിൽ കെട്ടി കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി പി രാജീവിൻ്റെ നിർദ്ദേശം.വകുപ്പിലെ ഫയൽ നീക്കം സുഗമമാക്കാൻ എല്ലാ ഉദ്യോഗസ്ഥരും ഉത്സാഹം പ്രകടിപ്പിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ കുടിശികയുള്ള മുഴുവൻ ഫയലുകളും എണ്ണി തിട്ടപ്പെടുത്തും. കോടതിയുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങിയവ ഒഴികെയുള്ള ഫയലുകൾ രണ്ടാഴ്ചക്കുള്ളിൽ തീർപ്പാക്കും. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി വന്ന കാലതാമസവും ഉടൻ തന്നെ പരിഹരിക്കും - മന്ത്രി പറഞ്ഞു.

ഫയൽ നീക്കത്തിൻ്റെ പുരോഗതി യഥാസമയം വിലയിരുത്തും. നയപരമായ തീരുമാനം ആവശ്യമില്ലാത്ത ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്നും പി രാജീവ് വ്യക്തമാക്കി.വ്യവസായ വകുപ്പിലെ സേവനങ്ങളുടെ ലഭ്യത വർധിപ്പിക്കും.പദ്ധതി നിർവ്വഹണവും സമയബന്ധിതമായി പൂർത്തിയാക്കും - രാജീവ് വ്യക്തമാക്കി.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനും തുകവിനിയോഗം ഉറപ്പു വരുത്തുന്നതിനും കലണ്ടർ തയ്യാറാക്കും.നിയമസഭാ സമിതികൾക്കുള്ള റിപ്പോർട്ടുകളും അതിൽമേലുള്ള ചോദ്യങ്ങൾക്കുള്ള മറുപടികളും യഥാസമയം കൊടുക്കാൻ നിർദ്ദേശം നൽകി. വകുപ്പിൽ കൃത്യമായ രൂപരേഖ തയ്യാറാക്കി പ്രവർത്തനങ്ങൾ അടുക്കുംചിട്ടയോടെ വിലയിരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications