ചരിത്രത്തിലേക്ക് മിഴിതുറന്ന് ഫാറൂഖ് കോളെജില്‍ പ്ലാറ്റിനേജ് എക്‌സ്‌പൊ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ മേഖലയുടെ മുഖഛായ മാറ്റിയ റൗളത്തുല്‍ ഉലൂം അസോസിയേഷന്റെയും അറബിക്കോളേജിന്റെയും പ്ലാറ്റിനം ജൂബിലിയാഘോഷ ഭാഗമായി അപൂര്‍വ്വ ചരിത്രരേഖകളുടെയും പുരാവസ്തുക്കളുടെയും പ്രദര്‍ശനം ഫാറൂഖ് കോളെജില്‍ ആരംഭിച്ചു. കോളേജിന്റെ പാരമ്പര്യം, പുരാവസ്തു, ശാസ്ത്രസാങ്കേതികം, ആരോഗ്യം, പരിസ്ഥിതി, ഫോട്ടോഗ്രാഫി, വിദ്യാഭ്യാസം, ഭക്ഷണം, പുസ്തകമേള തുടങ്ങിയ വിവിധ വിഭാഗങ്ങളായാണ് പ്ലാറ്റിനേജ് എക്‌സ്‌പോ-2017 എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം നടക്കുന്നത്. പ്രദര്‍ശനം അണിയിച്ചൊരുക്കിയിരിക്കുത്. ഡിസംബര്‍ നാലു വരെ പ്രദര്‍ശനം തുടരും.

ഭൂമി ഏറ്റെടുക്കൽ ഉടൻ തുടങ്ങും;കുറ്റ്യാടി ബൈപ്പാസ് നടപടികള്‍ ഊര്‍ജ്ജിതമാക്കി

റൗളത്തുല്‍ ഉലൂം അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കു്ന്ന പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രം എന്നതിലുപരി കേരള മാപ്പിള മുസ്ലിം ചരിത്രത്തിന്റെ അറിയപ്പെടാത്ത ഏടുകളും പുരാവസ്തു സൂക്ഷിപ്പുകളും അപൂര്‍വ്വ ചിത്രങ്ങളും നേരിട്ട് കാണാനുള്ള അവസരമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പിച്ചള, മരം എിവയില്‍ തീര്‍ത്ത അപൂര്‍വ്വങ്ങളായ പാത്രങ്ങള്‍, തിരുവിതാംകൂര്‍ നാട്ടു രാജ്യത്ത് നാണയം എണ്ണാനുപയോഗിച്ചിരുന്ന പണപ്പലക, ഓലയില്‍ എഴുതിയ ആധാരം, സ്വാതന്ത്ര്യസമരകാലത്ത് ഉപയോഗിച്ചിരുന്ന പെട്ടിചര്‍ക്ക, വാള്‍വ് റേഡിയോ, ഇന്ത്യയിലെ ആദ്യ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിരുന്ന ബാലറ്റ് പെട്ടി, അതി പുരാതനമായ നാണയങ്ങളുടെയും കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും ശേഖരം എന്നിങ്ങനെ കൗതുകവും അറിവും ഉണര്‍ത്തുന്നതാണ് പുരവസ്തുക്കളുടെ പ്രദര്‍ശനം. കോളേജ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.

farook

ഫാറൂഖ് കോളേജില്‍ സംഘടിപ്പിച്ച പ്ലാറ്റിനേജ് എക്‌സ്‌പൊ വികെസി മമ്മദ്‌കോയ എംഎല്‍എ ഉദാഘാടനം ചെയ്യുതു.

പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എംഎല്‍എ നിര്‍വ്വഹിച്ചു. ആര്‍.യൂ.എ. അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി. കുഞ്ഞഹമ്മദ് കോയ, മാനേജിംങ് കമ്മിറ്റി പ്രസിഡണ്ട് പി.കെ. അഹമ്മദ്, മാനേജര്‍ സി.പി.കുഞ്ഞിമുഹമ്മദ്, ആര്‍.യൂ.എ. അസോസിയേഷന്‍ സെക്രട്ടറി പ്രൊഫ. എ. കുട്ട്യാലിക്കുട്ടി, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ, ആര്‍.യൂ.എ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുസ്തഫ ഫാറൂഖി, അഡ്വ. വി. വീരാന്‍, കെ. കുഞ്ഞലവി, എന്‍.കെ. മുഹമ്മദലി, എസ്. മുഹമ്മദ് യൂനുസ്, ഡോ. വി.എം. അബ്ദുല്‍ മുജീബ്, എം. അയ്യൂബ്, വി.എം. ബഷീര്‍, ഡോ. ഹുസൈന്‍ മടവൂര്‍ എിവര്‍ സിഹിതരായിരുന്നു.


മോയിന്‍ കുട്ടി വൈദ്യര്‍ - മാപ്പിളപാട്ട, കല, സാഹിത്യം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മുന്‍എംപി ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ എളേറ്റില്‍, അബൂബക്കര്‍ വടകര എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എ. കുട്ട്യാലിക്കുട്ടി അദ്ധ്യക്ഷനായിരുു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ ആശംസകളര്‍പ്പിച്ചു. ഷഹദ് ബിന്‍ അലി സ്വാഗതവും ഡോ. മുഹമ്മദലി നന്ദിയും പറഞ്ഞു.

English summary
Platinage expo in Farook college
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്