കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മക്കെതിരെ കേസ്: കൂടുതല്‍തെളിവ് വേണമെന്ന് പോലീസ്

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: അമൃതാനന്ദമയി മഠത്തിനെതിരെ കേസ് എടുക്കണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ വേണമെന്ന് പോലീസ്. കഴിഞ്ഞ ദിവസം സുപ്രീം കോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് ആണ് മഠത്തിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്.

മഠത്തിനെതിരെ കേസ് എടുക്കണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് ദീപക് പ്രകാശിനോട് കരുനാഗപ്പള്ളി പോലീസ് ആവശ്യപ്പെട്ടു. ഗെയ്ല്‍ ട്രെഡ്വലിന്റെ പുസ്തകത്തിലെ ആരോപണങ്ങള്‍ മതിയായ തെളിവല്ലെന്നാണ് പോലീസ് പറയുന്നത്.

Amma Book

അഭിഭാഷകന്റെ പരാതിയില്‍ കേസ് എടുക്കുമെന്നാണ് പോലീസ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. മഠത്തിനെതിരെ കേസ് എടുക്കാത്തത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നായിരുന്നു പരാതി നല്‍കിയ അഭിഭാഷകന്‍ ആരോപിച്ചിരുന്നത്.

ക്രിമിനല്‍ നടപടി നിയമത്തിന്റെ 156-ാം വകുപ്പ് പ്രകാരം ഗെയ്ല്‍ ആരോപിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നു എന്ന് അറിഞ്ഞാല്‍ പോലും പരാതി നല്‍കാവുന്നതാണെന്ന് നിയമ വിദഗ്ഘര്‍ പറയുന്നു. 2013 ലെ ക്രിമിനല്‍ നടപടി ഭേദഗതി നിയമ പ്രകാരം ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങള്‍ നടന്നു എന്ന് അറിഞ്ഞാല്‍ സര്‍ക്കാര്‍ തന്നെ കേസെടുത്ത് മുന്നോട്ട് പോകാന്‍ ബാധ്യസ്ഥരാണെന്നും നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.

ഗെയ്ല്‍ ട്രെഡ്വലിന്റെ പുസ്തകത്തില്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പലതും പറയുന്നുണ്ട്. പക്ഷേ ഇക്കാര്യങ്ങള്‍ തെളിവായിട്ടെടുക്കാന്‍ പോലീസ് തയ്യാറല്ല എന്നാണ് ലഭിക്കുന്ന വിവരം.

English summary
Police asks for more evidence for registering case against Amruthanandamayi Math.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X