33 കാരിക്കൊപ്പം 18 കാരൻ മുങ്ങിയത് അഞ്ച് വർഷം മുമ്പ്... ദുരൂഹമായ തിരോധാനത്തിന് കൊല്ലത്ത് അന്ത്യം

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്/കൊല്ലം: അഞ്ച് വര്‍ഷം മുമ്പ് ഏറെ വിവാദം സൃഷ്ടിച്ച ഒരു നാടുവിടലിന് ഒടുവില്‍ അവസാനം. ഏറെ ദുരൂഹതകള്‍ സൃഷ്ടിച്ച ഒരു പ്രണയ ബന്ധത്തിന്റെ കഥകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

അഞ്ച് വര്‍ഷം മുമ്പാണ് മുപ്പത്തി മൂന്ന് വയസ്സുകാരിയായ യുവതി 18 കാരനായ കാമുകനൊപ്പം ഒളിച്ചോടിയത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

ദിലീപിനെ ഗോവിന്ദച്ചാമിയോടുപമിച്ച് സോഷ്യൽമീഡിയ... ആദ്യദിനത്തിലെ അനുകൂല പൊങ്കാല തീർന്നു; ഇപ്പോൾ...

ഏറ്റവും ഒടുവില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് രണ്ട് പേരേയും പോലീസ് കണ്ടെത്തി. പക്ഷേ, കോടതി അവര്‍ക്കൊപ്പം ആയിരുന്നു.

വാണിമേല്‍ സ്വദേശി

വാണിമേല്‍ സ്വദേശി

വാണിമേല്‍ സ്വദേശിയായ 18 കാരനും വളയം സ്വദേശിനിയായ മുപ്പത്തിമൂന്ന് കാരിയും ആണ് കഥാപാത്രങ്ങള്‍. ഇവര്‍ പ്രണയത്തിലായിരുന്നു.

അഞ്ച് വര്‍ഷം മുമ്പ്

അഞ്ച് വര്‍ഷം മുമ്പ്

അഞ്ച് വര്‍ഷം മുമ്പാണ് ഇവര്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷരായത്. കൃത്യമായി പറഞ്ഞാല്‍ 2012 ജൂലായ് 18 ന്.

ദുരൂഹത

ദുരൂഹത

യുവാവിന്റേയും യുവതിയുടേയും തിരോധാനം ഏറെ ദുരൂഹതകള്‍ സൃഷ്ടിച്ചിരുന്നു. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

പോലീസ് അന്വേഷിച്ചു

പോലീസ് അന്വേഷിച്ചു

ബന്ധുക്കളുടെ പരാതിയില്‍ അന്ന് പോലീസ് അന്വേഷണം തുടങ്ങിയിരുുന്നു. കേരളത്തിനകത്തും പുറത്തും എല്ലാം അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

ഒടുവില്‍ പിടികൂടി

ഒടുവില്‍ പിടികൂടി

ഒടുവില്‍ പോലീസ് ഇവരെ പിടികൂടുക തന്നെ ചെയ്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇവര്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കത്തിലാണ് ഇരുവരും പിടിയിലായത്.

പോലീസ് കുഴങ്ങിയത്

പോലീസ് കുഴങ്ങിയത്

നേരത്തേയും പോലീസ് ഇവര്‍ക്ക് വേണ്ടി ശക്തമായ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ കേരളത്തിനകത്ത് തന്നെ മാറിമാറി ഒളിച്ച് താമസിക്കുകയായിരുന്നു.

വളയം പോലീസ്

വളയം പോലീസ്

വളയം പോലീസ് ആണ് കരുനാഗപ്പള്ളിയില്‍ എത്തി രണ്ട് പേരേയും പിടികൂടിയത്. അഡീഷണല്‍ എസ്‌ഐ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്.

കോടതിയില്‍ എത്തിച്ചപ്പോള്‍

കോടതിയില്‍ എത്തിച്ചപ്പോള്‍

പിടികൂടി നാട്ടിലെത്തിച്ച കമിതാക്കളെ പോലീസ് നാദാപുരം കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുകയും ചെയ്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Police found eloped lovers after 5 years. Court permitted them to live as they wish.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്