കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്തെ പെൺവാണിഭ കേന്ദ്രങ്ങൾക്ക് പിന്നിൽ....

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം വീണ്ടും സംസ്ഥാന തലസ്ഥാനത്ത് പെൺവാണിഭ കേന്ദ്രങ്ങൾ സജീവമാകുന്നതായി സൂചന.ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളായ തമ്പാനൂർ,​ കിഴക്കേകോട്ട,​ പാളയം,​ മെഡിക്കൽ കോളേജ് എന്നിവടങ്ങളിലാണ് റാക്കറ്റുകൾ പ്രവർത്തിക്കുന്നതെന്നാണ് വിവരം. കൊവിഡ് പ്രതിരോധത്തിൽ പൊലീസ് ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് പെൺവാണിഭ കേന്ദ്രങ്ങൾ ഇത് മുതലെടുക്കുന്നത്. പൊലീസ് റെയ്ഡുകൾ ശക്തമാക്കിയതോടെ പുതിയ ഒളിത്താവളങ്ങൾ തേടുകയാണ് തലസ്ഥാനത്തെ ഇത്തരം റാക്കറ്റുകൾ.

പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

അനാശ്യാസ കേന്ദ്രങ്ങൾ വിലസുമ്പോൾ

അനാശ്യാസ കേന്ദ്രങ്ങൾ വിലസുമ്പോൾ

തിരുവനന്തപുരത്ത് പെൺവാണിഭ കേന്ദ്രങ്ങൾ വീണ്ടും സജീവമാകുന്നതായുള്ള വിവരം ശരിവയ്ക്കുന്നതാണ് തലസ്ഥാനത്ത് നടന്ന അറസ്റ്റ് സാക്ഷ്യപ്പെടുത്തുന്നത്. അസമിൽ നിന്നുള്ള പെൺകുട്ടികളെ തലസ്ഥാനത്തെത്തിച്ച ശേഷം അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് സംഘത്തിൻ്റെ രീതി.

അസമിൽ നിന്നുള്ള സംഘം

അസമിൽ നിന്നുള്ള സംഘം

അസം പൊലീസ് എഫ്ഐആറിട്ട് അന്വേഷണം നടത്തവേയാണ് തിരുവനന്തപുരത്ത് പ്രതികളുള്ളതായി കണ്ടെത്തുന്നത്. തുടർന്ന് കേരള പൊലീസിൻ്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രധാന പ്രതികൾ ഉൾപ്പെടെയുള്ളവർ പിടിയിലായെങ്കിലും ഇനിയും ഇത്തരം റാക്കറ്റുകളിൽ നിരവധിപേർ പ്രവർത്തിക്കുന്നതായാണ് പൊലീസിന് ലഭിക്കുന്ന വിവരം.

കൊവിഡ് പ്രതിരോധം

കൊവിഡ് പ്രതിരോധം

കൊവിഡ് ബോധവത്കരണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും പൊലീസ് മുൻഗണന നൽകുന്നതിനെ ഇത്തരക്കാർ മുതലെടുക്കുന്നുമുണ്ട്.സംസ്ഥാന തലസ്ഥാനത്തിന് പുറമേ മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള റാക്കറ്റുകൾ പ്രവർത്തിക്കുന്നതായാണ് സൂചന.

ബിസിനസിനെന്ന വ്യാജേന ലോഡ്ജുകളിൽ മുറിയെടുക്കുന്നു

ബിസിനസിനെന്ന വ്യാജേന ലോഡ്ജുകളിൽ മുറിയെടുക്കുന്നു

ആളുകൾ കുടുംബസമേതമെത്തി മറ്റ് ജോലികൾ ചെയ്യുന്നതിൻ്റെ മറവിലാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.പെൺകുട്ടികളെ അസമിൽ നിന്ന് തീവണ്ടിമാർഗം കേരളത്തിലെത്തിച്ച ശേഷം തലസ്ഥാനത്തെ വിവിധ ലോഡ്ജുകളിലായി മുറിയെടുക്കും. നഗരത്തിൽ ബിസിനസ് ചെയ്യാനെത്തിയ ദമ്പതികളാണെന്ന വ്യാജേന ലോഡ്ജുകളിൽ മുറിയെടുത്തും സംഘം അനാശ്യാസ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

സംഘങ്ങളുടെ ഇടപെടലുകൾ മൊബൈൽഫോൺ മുഖാന്തിരം

സംഘങ്ങളുടെ ഇടപെടലുകൾ മൊബൈൽഫോൺ മുഖാന്തിരം

ഓരോ ദിവസങ്ങളായി ഓരോരുത്തർ വീതം ലോഡ്ജുകളിൽ മുറിയെടുക്കുമ്പോൾ സംശയവും തോന്നാറില്ല. മൊബൈൽ ഫോൺ മുഖാന്തരമാണ് രഹസ്യ ഇടപാടുകൾ. അന്യസംസ്ഥാനത്ത് നിന്നുള്ള കച്ചവടക്കാരാണ് ഇതിൻ്റെ ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. ത്രീസ്റ്റാർ,ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ ആളുകളെ എത്തിച്ച് നൽകുകയാണ് സംഘത്തിൻ്റെ പതിവ് രീതി. പൊലീസിന് പോലും സംശയം തോന്നാത്ത രീതിയിലായിരിക്കും ഇവർ ലോഡ്ജുകളിൽ മുറിയെടുക്കുന്നത്.

കൃത്രിമ രേഖകൾ ചമച്ച് അധികൃതരെ കബളിപ്പിക്കുന്നു

കൃത്രിമ രേഖകൾ ചമച്ച് അധികൃതരെ കബളിപ്പിക്കുന്നു

കൃത്രിമമായ രേഖകളടക്കം ചമച്ച് പലകുറി ഹോട്ടൽ അധികൃതരെയും ഇത്തരക്കാർ കബളിപ്പിക്കാറുണ്ട്.തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ തമ്പാനൂർ,​ കിഴക്കേകോട്ട,​ പാളയം,​ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് തമ്പടിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തും ഇവർ മുറിയെടുത്ത് താമസിക്കാറുമുണ്ട്.

കർശന നടപടിയുമായി പൊലീസ്

കർശന നടപടിയുമായി പൊലീസ്

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയെന്ന വ്യാജേനയായിരിക്കും മുറിയെടുത്ത് താമസിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. വിവരങ്ങൾ പുറത്തുവന്നതോടെ പൊലീസ് പരിശോധന കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തലപ്പൊക്കുന്ന ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസും ആലോചിക്കുന്നത്.

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Kerala announces complete lockdown on July 24, 25

English summary
After a while, there are indications that prostitution centers are active again in the state capital. The prostitution centers are taking advantage of this as the police focus on Covid defense.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X