വീണ്ടും ട്വിസ്റ്റ്..!! ദിലീപ് ഉയർത്തിയ കോടികളുടെ ബ്ലാക്ക്‌മെയില്‍ പരാതിയുടെ വാസ്തവം ഇതാണ്..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ തന്റെ പേര് പറയാതിരിക്കാന്‍ വിഷ്ണു എന്നയാള്‍ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടന്‍ ദിലീപും നാദിര്‍ഷയും രംഗത്ത് വന്നിരുന്നു. കേസില്‍ കുടുക്കാതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി. കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു.

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖ നടന്‍ രക്ഷപ്പെടും..!! ജിന്‍സണിന്റെ മൊഴിയില്‍ സിനിമാക്കാരില്ല..!!

നടിയെ ആക്രമിച്ചതിന് പറഞ്ഞ പണം കിട്ടണം..!! പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് ഇതാ..!! എല്ലാം വ്യക്തം !

എന്നാല്‍ ദിലീപും നാദിര്‍ഷയും ഉന്നയിച്ചിരിക്കുന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് പുറത്ത് വന്നിരിക്കുന്ന പുതിയ മാധ്യമ റിപ്പോർട്ടുകൾ. രണ്ട് മാസം മുന്‍പ് താരം നല്‍കിയ പരാതി അന്വേഷിച്ച പോലീസ് അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നാണ് സൂചന. പരാതിയിൽ വാസ്തവമില്ലെന്നാണെങ്കിൽ അത് നേരത്തെ തന്നെ ആരോപണ വിധേയനായ നടനെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

പരാതി അന്വേഷിച്ചെന്ന്

പരാതി അന്വേഷിച്ചെന്ന്

വിഷ്ണു എന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ നാദിര്‍ഷയെ ഫോണില്‍ വിളിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നുമാണ് രണ്ട് മാസം മുന്‍പ് താരം പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി യെക്കുറിച്ച് ഒന്നും തെളിഞ്ഞില്ലെന്നാണ് സൂചന

കോൾ ആലുവയിൽ നിന്ന്

കോൾ ആലുവയിൽ നിന്ന്

അന്വേഷണത്തില്‍ ആലുവയില്‍ നിന്നെടുത്ത ഒരു എയര്‍ടെല്‍ നമ്പറില്‍ നിന്നാണ് നാദിര്‍ഷയ്ക്ക് കോള്‍ വന്നതെന്ന് കണ്ടെത്തി. മാത്രമല്ല ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും ആ നമ്പറില്‍ നിന്നും കോള്‍ പോയിട്ടുള്ളതായി കണ്ടെത്തുകയുണ്ടായി.

ദിലീപ് അമേരിക്കയിൽ

ദിലീപ് അമേരിക്കയിൽ

നമ്പര്‍ ആക്ടീവായ അതേ ദിവസം തന്നെയാണ് നാദിര്‍ഷയെ വിളിച്ചത്. ആ സമയം ദിലീപ് അമേരിക്കയില്‍ ടൂറിലായിരുന്നു. അപ്പുണ്ണി ഫോണില്‍ സംസാരിച്ചില്ല. പക്ഷേ നാദിര്‍ഷ സംസാരിച്ചിരുന്നു.

വ്യാജരേഖകൾ

വ്യാജരേഖകൾ

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് സിംകാര്‍ഡ് എടുത്തതെന്ന് പോലീസ് കണ്ടെത്തി. അതുകൊണ്ടു തന്നെ ഫോണ്‍ നമ്പറിന്റെ ഉടമയെ പോലീസിന് കണ്ടെത്താനും സാധിച്ചില്ല.

നടന്റെ വീടിനടുത്ത്

നടന്റെ വീടിനടുത്ത്

ഐഎംഇഐ നമ്പര്‍ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമവും പരാജയപ്പെട്ടു. ജിപിഎസ് ഉപയോഗിച്ച് ഫോണ്‍ കോള്‍ വന്ന സ്ഥലം അന്വേഷിച്ച പോലീസ് അത് ദിലീപിന്റെ വീടിന് നൂറ് മീറ്റര്‍ അടുത്ത് നിന്നാണെന്നും കണ്ടെത്തിയെന്നാണ് സൂചന.

ആരോപണവുമായി ഇപ്പോൾ

ആരോപണവുമായി ഇപ്പോൾ

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിന് പോലീസ് നാദിര്‍ഷയുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ഹാജരായില്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് രാവിലെയാണ് ഈ ഫോണ്‍ കോള്‍ സംബന്ധിച്ച് ആരോപണവുമായി ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

മൊഴിയെടുത്തിട്ടില്ല

മൊഴിയെടുത്തിട്ടില്ല

കഴിഞ്ഞ ഏപ്രില്‍ 20 ന് ആയിരുന്നു ദിലീപും നാദിര്‍ഷയും പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ പോലീസ് പരാതിക്കാരനായ ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. താൻ അമേരിക്കൻ ടൂറിലായിരുന്നുവെന്നും മൊഴി നൽകുമെന്നും താരം പറഞ്ഞു.

തുടരന്വേഷണം തന്റെ പരാതിയില്‍

തുടരന്വേഷണം തന്റെ പരാതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ തുടരന്വേഷണം നടക്കുന്നത് തങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്നാണ് ദിലീപിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം പോലീസ് വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു

സുനിയെ അറിയില്ലെന്ന്

സുനിയെ അറിയില്ലെന്ന്

പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യങ്ങള്‍ തന്നെയാണ് ഇപ്പോഴുള്ളത്. തന്റെ സിനിമ പുറത്തിറങ്ങാനിരിക്കെ ഇത്തരം വിവാദങ്ങളുണ്ടാകുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം ആണ് ദിലീപിനുള്ളത്.

ദിലീപിനെ വലിച്ചിഴയ്ക്കുന്നു

ദിലീപിനെ വലിച്ചിഴയ്ക്കുന്നു

നടിയെ ആക്രമിച്ച സംഭവത്തില്‍ തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ദിലീപ് ആരോപിക്കുന്നു.ദിലീപിനെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ മലയാള സിനിമയിലെ ചില പ്രമുഖര്‍ ശ്രമിക്കുന്നുവെന്നാണ് ഫോണ്‍ ചെയ്തയാള്‍ പറഞ്ഞതെന്ന നാദിര്‍ഷയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം.

English summary
Reports coming that Dileep's allegation of blackmailing have founded fake by police.
Please Wait while comments are loading...