ആദ്യം മുഹമ്മദ് റാഫി റോഡ്... കോഴിക്കോട്ടുകാര്‍ ഇനി റാഫിക്കൊരുക്കുന്നത് ഇതാണ്, പിന്നില്‍ ഇവര്‍...

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: വിഖ്യാത ഗായകന്‍ മുഹമ്മദ് റാഫിയുടെ പേരില്‍ കോഴിക്കോട് മ്യൂസിയം ഒരുങ്ങുന്നു. ജില്ലയിലെ റാഫി ഫൗണ്ടേഷനാണ് തങ്ങളുടെ ആരാധനാപാത്രത്തിന് മ്യൂസിയം തയ്യാറാക്കുന്നത്. 2018 ജൂലൈ അവസാനത്തോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ് ഫൗണ്ടേഷന്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

1

കോഴിക്കോട്ടുകാര്‍ക്ക് എന്നും പ്രിയപ്പെട്ട ഗായകനാണ് റാഫി. രണ്ടു തവണ അദ്ദേഹത്തിന്റെ സംഗീത നിശയ്ക്ക് കോഴിക്കോട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. രണ്ടു തവണയും കോഴിക്കോട്ടുള്ള മാനാഞ്ചിറയാണ് ഇതിനു വേദിയായത്.

2

1967ലാണ് റാഫി ആദ്യമായി കോഴിക്കോട്ടെത്തിയത്. പിന്നീട് 73ലും അദ്ദേഹം മലബാറിലെ സംഗീതപ്രേമികളുടെ മനംകവരാനെത്തി. റാഫിയോടുള്ള ആദരസൂചകമായി മുഹമ്മദ് റാഫി റോഡും കോഴിക്കോട്ടുണ്ട്.

English summary
mohammed rafi museum to be build in calicut. rafi foundation is constructing the museum.
Please Wait while comments are loading...