കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ്‌ട്രോഫി കേരള ടീമിനെ രാഹുല്‍ വി രാജ് നയിക്കും; പുതുമുഖ താരങ്ങളില്‍ പ്രതീക്ഷ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: 72ാമത് സന്തോഷ്‌ട്രോഫി ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ എസ് ബി ഐ താരം രാഹുല്‍ വി രാജ് (ഡിഫന്‍ഡര്‍) നയിക്കും. കോഴിക്കോട് നടക്കുന്ന സംസ്ഥാന ക്യാംപില്‍ നിന്നാണ് ഇരുപതംഗ ടീമിനെ തെരഞ്ഞെടുത്തത്. എസ് ബി ഐ താരം സീസണാണ് (മിഡ്ഫീല്‍ഡര്‍) വൈസ് ക്യാപ്റ്റന്‍. മുന്‍ ജൂനിയര്‍ ഇന്ത്യന്‍ പരിശീലകന്‍ സതീവന്‍ ബാലനാണ് ടീമിന്റെ കോച്ച്. ബിജേഷ് ബെനാണ് അസി കോച്ച്. ആസിഫ് പി സി മാനേജര്‍.

കാസര്‍കോട്ടെ സ്ഥാപനങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ദുഷ്പ്രചരണം; അന്വേഷണം തുടങ്ങി
ഏഴ് പരിചയസമ്പന്നരായ താരങ്ങള്‍ക്ക് പുറമേ 13 പുതുമുഖങ്ങളാണ് ടീമില്‍ ഇടം നേടിയത്. മുന്‍വര്‍ഷങ്ങളിലെ പ്രകടനം വിലയിരുത്തി ചിലരെ ഒഴിവാക്കിയപ്പോള്‍ സമീപകാലത്ത് ഇതര ചാംപ്യന്‍ഷിപ്പുകളിലെ പ്രകടനം കൂടി വിലയിരുത്തിയാണ് പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയത്. ഐ എസ് എല്‍, ഐലീഗ് സീസണ്‍ നടക്കുന്നതില്‍ സീനിയര്‍താരങ്ങള്‍ക്ക് പലര്‍ക്കും ക്യാംപില്‍ പങ്കെടുക്കാനായില്ല. തിരുവനന്തപുരം എല്‍ എന്‍ സി പി ഇയില്‍ ആരംഭിച്ച ക്യാംപ് കൂടുതല്‍ പരിശീലന സൗകര്യം ലഭ്യമാക്കാന്‍ ഇടക്ക് വെച്ച് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. പരിശീലന കാലയളവില്‍ ലക്ഷദ്വീപ് സന്തോഷ്‌ട്രോഫി ടീമുമായി സൗഹാര്‍ദ്ദ മത്സരം നടത്തിയിരുന്നു.

rahulraj

ചൊവ്വാഴ്ച കൊച്ചിയിലേക്ക് പുറപ്പെടുന്ന ടീം സെന്‍ട്രല്‍ എക്‌സൈസ്, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകളുമായും സൗഹാര്‍ദ്ദ മത്സരം നടത്തിയശേഷം 14ന് ബംഗലൂരുവിലേക്ക് പോകും. എസ് ബി ഐ താരം വി മിഥുന്‍ (ഗോള്‍കീപ്പര്), കെ എസ് ഇ ബി താരം അജ്മല്‍ (ഗോള്‍കീപ്പര്‍), എസ് ബി ഐ താരം രാഹുല്‍വിരാജ് (ഡിഫന്‍ഡര്‍), കേരള പൊലീസ് താരം ശ്രീരാഗ് (ഡിഫന്‍ഡര്‍) എസ് ബി ഐ താരം സീസന്‍ (മിഡ്ഫീല്‍ഡര്‍) , കെ എസ് ഇ ബി താരം മുഹമ്മദ് പാറക്കോട്ടില്‍(മിഡ്ഫീല്‍ഡര്‍) എന്നിവരാണ് ടീമിലെ പരിചയസമ്പന്നര്‍.

കെ എസ് ഇ ബി താരം അഖില്‍സോമന്‍ (ഗോള്‍കീപ്പര്‍) , ഫാറൂഖ് താരം മുഹമ്മദ് ഷരീഫ് വൈ പി ( ഡിഫന്‍ഡര്‍) , കേരള പൊലീസ് താരം വിപിന്‍ തോമസ് (ഡിഫന്‍ഡര്‍), എവര്‍ഗ്രീന്‍ മഞ്ചേരി താരം കെ ഒ ജിയാസ് ഹസന്‍ (ഡിഫന്‍ഡര്‍) കോട്ടയം ബസേലിയോസ് താരം ജസ്റ്റീന്‍ ജോര്‍ജ്ജ്,(ഡിഫന്‍ഡര്‍) ഗോകുലം എഫ് സി താരം കെ പി രാഹുല്‍ (മിഡ്ഫീല്‍ഡര്‍) തൃശൂര്‍ സെന്റ്‌തോമസ് താരം ശ്രീകുട്ടന്‍ ( മിഡ്ഫീല്‍ഡര്‍), എഫ് സി കേരള താരം എം എസ് ജിതിന്‍ മിഡ്ഫില്‍ഡര്‍) ഇരിങ്ങാലക്കുട ക്രൈസ്റ്റ് താരം ജിതിന്‍ മിഡ്ഫീല്‍ഡര്‍), സെന്‍ട്രല്‍ എക്‌സൈസ് താരം ബിഎല്‍ ഷംനാസ് മിഡ്ഫീല്‍ഡര്‍, , എസ് ബി ഐ താരം സജിത്ത് പൗലോസ്, മമ്പാട് എം ഇ എസ് താരം വി കെ അഫ്താല്‍, ഫാറൂഖ് താരം അനുരാഗ് എന്നിവരാണ് ടീമില്‍ ഇടം നേടിയ താരങ്ങള്‍.

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ആന്തമാന്‍ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളത്തിന്റെ സോണല്‍ മത്സരങ്ങള്‍,. തമിഴ്‌നാടും ആന്ധ്രയുമാണ് കേരളത്തിന്റെ മുഖ്യ എതിരാളികള്‍.18ന് കേരളം ആന്ധ്രപ്രദേശിനേയും 20ന് ആന്തമാന്‍ നിക്കോബാര്‍ ദ്വീപിനേയും 22ന് തമിഴ്‌നിടിനേയും നേരിടും. 14ന് രാവിലെ 915ന് കേരള ടീം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നും ബാഗ്ലൂരിലേക്ക് പുറപ്പെടും. സന്തോഷ്‌ട്രോഫി കേരള ടീം മുന്‍ കോച്ച് വി പി ഷാജി, രഞ്ജിത് ജേകബ്ബ് സലീം മലപ്പുറം എന്നിവരടങ്ങിയ സെലക്ടര്‍മാരാണ് ടീമിനെ തെരഞ്ഞെടുത്തത്. ടീമില്‍ അഞ്ച് അഞ്ച് അണ്ടര്‍ 21 താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. വി കെ അഫ്ദാല്‍, അനുരാഗ് എന്നിവരാണ് സ്‌ട്രൈക്കര്‍മാര്‍. വി മിഥുന്‍, അജ്മസ്, അഖില്‍സോമന്‍ എന്നിവര്‍ ഗോള്‍കീപ്പര്‍മാരാണ്. നല്ല ടീമാണെന്നും നല്ല പ്രതീക്ഷയുണ്ടെന്നും ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ വി രാജ് മാധ്യമങ്ങളോട് പറഞ്ഞു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനാണ് ടീമിനെ പ്രഖ്യാപിച്ചത്. കേരള ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി പി അനില്‍കുമാര്‍ കളിക്കാരെ പരിചയപ്പെടുത്തി. കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് അസീസ് അബ്ദുല്ല, ഐ സി എല്‍ ചെയര്‍മാന്‍ കെ ജി അനില്‍കുമാര്‍, ഡയരക്ടര്‍ സജേഷ് ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Rahul Raj will lead Kerala team in Santhosh trophy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X