കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ കുട്ടായ്മയില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചതാര് ? 15 പേര്‍ക്കെതിരെ കേസ്.

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കണ്ണൂരില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ടൗണ്‍ സ്വകയറില്‍ കാശ്മീരിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശന മത്സരത്തിനിടെയാണ് മുദ്രാവാക്യം വിളിച്ചത്.

സമീപത്തുണ്ടായിരുന്ന സൈനികര്‍ ഇത് കേട്ട് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ തിരിഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. കണ്ണൂര്‍ സ്റ്റാന്‍റ് വിത്ത് കാശ്മീര്‍ എന്ന കൂട്ടായ്മയാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്. സൈനികരും ചിത്രരചന പരിപാടിയുടെ സംഘാടകരും തമ്മില്‍ വാക്കേറ്റം നടക്കുന്നത് കണ്ട് നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടു.

Indian Army

വിഷയമറിഞ്ഞതോടെ നാട്ടുകാര്‍ സംഘടനയ്‌ക്കെതിരെ തിരിഞ്ഞു. പ്രശ്‌നം വഷളായതോടെ ചിലര്‍ പോലീസില്‍ വിമരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ കാശ്മീരിനെക്കുറിച്ച് കവിത ചൊല്ലിയതിനാണ് നാട്ടുകാരും പട്ടാളക്കാരും തങ്ങള്‍ക്കെതിരെ തിരിഞ്ഞതെന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ ആരോപിച്ചു.

ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പോലീസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കാശ്മീര്‍ കൂട്ടായമ സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കണ്ണൂരില്‍ പരിപാടി സംഘടിപ്പിച്ചത്.

തൃശൂര്‍ കോഴിക്കോട് ജില്ലകളിലും ചിത്രരചനാമത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പറയുന്നു. ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെയല്ല കശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെ വരച്ച് കാട്ടാനാണ് ശ്രമമെന്നും അവര്‍ പറയുന്നു.

Read More:നിമിഷ ഫാത്തിമ ആയത് വിവാഹം കഴിക്കാനല്ല... മതം മാറ്റിയത് ആര്...?

Read More: പെറ്റിയടിക്കുന്നത് പോക്കറ്റ് നിറയ്ക്കാന്‍; ഹൈവേ പോലീസിനെ വിജിലന്‍സ് പൊക്കി...

English summary
Raises slogans against Indian Army at Kannur, 15 activits arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X