ഏഷ്യാനെറ്റ് മേധാവിയുടെ കൈയ്യേറ്റം കാനത്തിന്റെ ജില്ലയില്‍; പ്രതികരിക്കാതെ സിപിഐ

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കൈയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി രാജിവെച്ചതിന് പിന്നാലെ ഉയര്‍ന്നുവന്ന ഏഷ്യാനെറ്റ് മേധാവിക്കെതിരായ ആരോപണത്തില്‍ മൗനം പാലിച്ച് സിപിഐയും റവന്യൂ വകുപ്പും. തോമസ് ചാണ്ടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജില്ലയിലാണ് ഏഷ്യാനെറ്റ് മേധാവ് രാജീവ് ചന്ദ്രശേഖര്‍ സ്ഥലം കൈയ്യേറിയതായി ആരോപിക്കുന്നത്.

നാടകാന്ത്യം! സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്, പാാട്ടീദാറുകള്‍ക്ക് നേട്ടം!!

അന്ത്രാരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായ കോട്ടയം കുമരകത്താണ് രാജീവ് ചന്ദ്രശേഖറിന്റെ കയ്യേറ്റം. ഇവിടെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി നിര്‍മിക്കുന്ന നിരാമയ റിസോര്‍ട്ടിന് വേണ്ടി സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

kanam

നിരാമയ റിട്രീറ്റ് റിസോര്‍ട്ട് തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതെന്ന് കുമരകം പഞ്ചായത്തും കണ്ടെത്തിയിട്ടുണ്ട്. റിസോര്‍ട്ടിനുവേണ്ടി പുറമ്പോക്ക് ഭൂമി കയ്യേറി മതില്‍ കെട്ടുക, കായല്‍ വളച്ചെടുക്കുക, തുടങ്ങിയ ചെയ്തുവെന്നാണ് ആക്ഷേപം. പഞ്ചായത്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി കണ്ടെത്തിയിരുന്നു.

വിഷയത്തില്‍ റവന്യൂ ഭൂമി ഒഴിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും റവന്യൂ വകുപ്പ് നടപടിയെടുത്തിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. റിസോര്‍ട്ടിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് എ.പി സാലിമോന്‍ പരാതി നല്‍കിയത്. വരും ദിവസങ്ങളില്‍ റവന്യൂ വകുപ്പ് അലംഭാവം തുടരുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rajeev chandrasekhar land grab controversy in kumarakom

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്