ഇരട്ട വോട്ട് വിടാതെ പ്രതിപക്ഷ നേതാവ്, തടയാന്‍ ഹൈക്കോടതിയില്‍ നാലിന് നിര്‍ദേശങ്ങള്‍ നല്‍കി ചെന്നിത്തല
കൊച്ചി: ഇരട്ട വോട്ട് വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ട് തടയാന്‍ ഹൈക്കോടതിക്ക് മുന്നില്‍ നാലിന നിര്‍ദേശങ്ങളുരമായി എത്തിയിരിക്കുകയാണ് ചെന്നിത്തല. ഒന്നിലധികം വോട്ടുള്ളവര്‍ ഏത് ബൂത്തിലാണ് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ബിഎല്‍ഒമാര്‍ മുന്‍കൂര്‍ രേഖാമൂലം എഴുതി വാങ്ങണം. ഇതിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും തിരഞ്ഞെടുപ്പിന് മുമ്പേ കൈമാറണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു.
ഇരട്ട വോട്ട് ഉള്ളവര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇവരുടെ ഫോട്ടോ എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെര്‍വറില്‍ അപ്ലോഡ് ചെയ്യണമെന്നും ചെന്നിത്തല പറയുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഇരട്ടവോട്ട് നടന്നിട്ടില്ല എന്ന് ഉറപ്പാക്കണം. അതിനായി വോട്ടര്‍മാരുടെ ഫോട്ടോകള്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പരിശോധിക്കണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വലിയ അന്വേഷണമാണ് നടത്തിയത്. പത്ത് ലക്ഷത്തോളം ഇരട്ട വോട്ടുകള്‍ കേരളത്തിലുണ്ടെന്നാണ് കണ്ടെത്തല്‍.
ചെന്നിത്തല ഇരട്ട വോട്ടിനെ കുറിച്ച് പരാതി നല്‍കിയെങ്കിലും വെട്ടിലായത് കോണ്‍ഗ്രസാണ്. ഇതുവരെ പുറത്തുവന്ന ഇരട്ട വോട്ടുകളെല്ലാം കോണ്‍ഗ്രസുകാരാണ്. എഐസിസി വക്താവ് ഷമാ മുഹമ്മദിന് അടക്കം ഇരട്ട വോട്ടുണ്ടായിരുന്നു. ചെന്നിത്തലയുടെ അമ്മയ്ക്കും കുടുംബത്തിനും ഇരട്ട വോട്ടുണ്ടായിരുന്നു. ഇതിനിടെ കാട്ടാക്കട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യക്കും ഇരട്ട വോട്ടുണ്ട്. മലയിന്‍കീഴ് വേണുഗോപാലിന്റെ ഭാര്യ ആശയുടെ പേരിലാണ് ഇരട്ട വോട്ടുള്ളത്. വട്ടിയൂര്‍ക്കാവിലും കാട്ടാക്കടയിലുമാണ് ഇവര്‍ക്ക് വോട്ടുള്ളത്.

ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍
അതേസമയം പലയിടത്തും ഇവര്‍ വിലാസം മാറുമ്പോള്‍ മറ്റേയിടത്തെ വോട്ടുകള്‍ നീക്കാറില്ല. അതുകൊണ്ടാണ് ഈ പ്രശ്‌നം കൂടുതലായി ഉണ്ടാവുന്നത്. ഇങ്ങനെ വരുമ്പോള്‍ രണ്ടിടത്തും വോട്ട് നില്‍ക്കുകയും ചെയ്യും. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് ഗൗരവത്തോടെ പരിശോധിച്ചില്ല എന്നതാണ് വലിയ പ്രശ്‌നം. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറിലാണ് പരാതിയുമായി വന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങളൊന്നും ആരും പാലിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം സാന്ദ്ര എന്ന പെണ്‍കുട്ടിക്ക് 18 ഇടത്ത് വോട്ടുള്ളതായിരുന്നു കണ്ടെത്തിയിരുന്നു. ഈ കുട്ടി കന്നിവോട്ടറാണ്.
ആരാധകരെ ഞെട്ടിച്ച് കന്നഡ സുന്ദരി പായല്‍ രാധാകൃഷ്ണ; ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍