കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനാലയങ്ങളില്‍ നിയന്ത്രണം; ഒരു സമയം പരമാവധി 20 പേര്‍, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ആളുകള്‍ ഒത്തുചേരുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചു. കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണിത്. ഒരു സമയം പരമാവധി 20 പേര്‍ മാത്രമേ ആരാധനാലയങ്ങളിലുണ്ടാകാവൂ. വിശേഷ പ്രാര്‍ഥനകള്‍ക്ക് 40 പേരെ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തത്.

p

സാധാരണ പ്രാര്‍ഥനകള്‍ക്ക് ഒരു സമയം 20 പേര്‍ക്ക് പ്രവേശിക്കാം. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടക്കുന്ന വേളയില്‍ ആരാധനാലയത്തിന്റെ സൗകര്യം അനുസരിച്ച് 40 പേരെ വരെ അനുവദിക്കും. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുസ്ലിം പള്ളികളില്‍ 40 പേര്‍ക്ക് വരെ പങ്കെടുക്കാം. ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനയ്ക്കും 40 പേരെ അനുവദിക്കും. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ഇളവ് നല്‍കണമെന്ന് സമസ്ത നേതാക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം ഒത്തുചേരല്‍. ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ ലീഡ്; നിയമസഭയില്‍ തോല്‍വി, ഗുരുവായൂരും പൊന്നാനിയും വച്ചുമാറുംലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ ലീഡ്; നിയമസഭയില്‍ തോല്‍വി, ഗുരുവായൂരും പൊന്നാനിയും വച്ചുമാറും

സംസ്ഥാനത്ത് കൊറോണ രോഗം ആദ്യമായി ഇന്ന് 10000 കടന്നു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 1000ത്തിലധികമാണ് ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 720 ഹോട്ട് സ്പോട്ടുകളാണുള്ളത്. കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്കാണ് രോഗം ബാധിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 906 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

English summary
Religious Centers get together limitation declared by Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X