പൊളിച്ചുമാറ്റിയ ചെര്‍ക്കള സര്‍ക്കിള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിശ്രമകേന്ദ്രം; അപകടത്തിനിടയാക്കുമെന്ന് ആശങ്ക

  • Posted By:
Subscribe to Oneindia Malayalam

ചെര്‍ക്കള: അടുത്തിടെ പൊളിച്ചുമാറ്റിയ ചെര്‍ക്കള സര്‍ക്കിള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വിശ്രമകേന്ദ്രമാക്കിയതായി പരാതി. രാത്രി കാലങ്ങളില്‍ നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് സര്‍ക്കിളിനകത്ത് ഉറങ്ങുന്നത്.

പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ തൊണ്ടി വാഹനങ്ങളില്‍ ആമ്പല്‍പ്പൂക്കള്‍ വിരിയിച്ച് പോലീസുകാരന്‍

വിവിധ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ ഇവിടെ അപകടം പതിയിരിക്കുന്നതായി നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ചെര്‍ക്കള ടൗണില്‍ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിച്ചത് അശാസ്ത്രീയമായാണെന്ന് പരാതി ഉണ്ടായിരുന്നു. ഇതിനെതിരെ ഏറെ പ്രതിഷേധമുയര്‍ന്നിരുന്നു.

workers

അശാസ്ത്രീയമായി നിര്‍മ്മിച്ച ചെര്‍ക്കളയിലെ സര്‍ക്കിളുകള്‍ ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ഒരു മാസം മുമ്പ് ജില്ലയിലെത്തിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം സര്‍ക്കിള്‍ പൊളിച്ചുമാറ്റി. തുടര്‍ന്ന് ഇവിടെ മണല്‍ ചാക്കുകള്‍ മറയായി വെച്ചിരിക്കുകയാണ്. അതിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ രാത്രികാലങ്ങളില്‍ ഇവിടെ വിശ്രമകേന്ദ്രമാക്കിയത്. വലിയ ലോറികളടക്കമുള്ള വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകുമ്പോള്‍ റോഡിനോട് ചേര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉറങ്ങുന്നത് വലിയ അപകടത്തിന് കാരണമായേക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. സര്‍ക്കിള്‍ പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Resting center for other state workers-concern about danger

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്